New Delhi: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ( Amarinder Singh) ഉടൻ രാജി സമർപ്പിക്കുമെന്ന് മകൻ അറിയിച്ചു. രാജി സമർപ്പിച്ചതിന് ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണും. ഇന്ന് വൈകിട്ടോടെ രാജി വെച്ചേക്കുമെന്ന് മുമ്ബ് തന്നെ റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇന്ന് കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. ഇതിന് മുന്നോടിയായി ആണ് രാജി സമർപ്പിക്കുമെന്ന് മകൻ അറിയിച്ചിരിക്കുന്നത്.
കോൺഗ്രസ് ഹൈ കമാൻഡ് അദ്ദേഹത്തിൻറെ രാജി ആവശ്യപ്പെട്ടതായിയാണ് റിപ്പോർട്ടുകൾ. മന്ത്രി സഭയിൽ നിന്ന് തന്നെ അമരീന്ദര്‍ സിങിനെതിരെ കടുത്ത എതിർപ്പുകൾ ഉണ്ടായിരുന്നു. അമരീന്ദര്‍ സിങിന് പകരം മുൻ പഞ്ചാബ് കോൺഗ്രസ് മേധാവികളായ സുനിൽ ജഖർ, പ്രതാപ് സിംഗ് ബജ്‌വ, ബിയാന്ത് സിംഗിന്റെ ചെറുമകൻ രവ്‌നീത് സിംഗ് ബിറ്റു എന്നിവരിൽ ഒരാൾ മുഖ്യമന്ത്രിയായേക്കും എന്നും റിപ്പോർട്ടുകളുണ്ട്
ALSO READ: India Covid Vaccination : പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ 2.5 കോടി വാക്‌സിൻ ഡോസുകൾ നൽകി രാജ്യം
അതേസമയം തനിക് പാർട്ടിയിൽ നിന്ന് ഉണ്ടാകുന്ന അവഹേളനങ്ങൾ ഇനിയും സഹിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇത് മൂന്നാം തവണയാണ് തനിക്ക് പാർട്ടിയിൽ നിന്ന് അപമാനം ഉണ്ടാകുന്നതെന്നും ഇത് സഹിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ALSO READ: High Court Judges| രാജ്യ വ്യാപകമായി സ്ഥലം മാറ്റം, കേരള ഹൈക്കോടതിയിലേക്ക് പുതിയ എട്ട് ജഡ്ജിമാർ
അതേസമയം പാർട്ടി ഹൈക്കമാന്ഡിന്റെ തീരുമാനം എത്ത തന്നെയായാലും അത് അനുസരിക്കാൻ തയ്യറാണെന്ന് അദ്ദേഹം പറഞ്ഞതായും വൃത്തങ്ങൾ സൂചിപ്പിച്ചു. അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സഭയിലെ എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു. 40 എംഎൽഎമാർ ഈ ആവശ്യവുമായി കോൺഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു.
എന്നാൽ ഈ സാഹചര്യത്തിൽ അമരീന്ദര്‍ സിങ് കോൺഗ്രസ് പാർട്ടി ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്നും അഭ്യുഹങ്ങളുണ്ട്. അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട എംഎൽഎമാരിൽ നാല് മന്ത്രിമാരും ഉൾപ്പെടുന്നുണ്ട്. പഞ്ചാബിൽ എഐസിസിയും വിവിധ ടിവി ചാനലുകളും നടത്തിയ സർവേയിൽ അമരീന്ദര്‍ സിങിന്റെ ജനപ്രീതി കുറഞ്ഞതായി കണ്ടെത്തിയിരുന്നു.
പഞ്ചാബിന്റെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അമരീന്ദര്‍ സിങിനെ മുൻനിർത്തി തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത് തിരിച്ചടിയാക്കുമെന്നും കോൺഗ്രസ് ഭയക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ആണ് കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ച ചേർത്തിരിക്കുന്നത്. യോഗത്തിൽ അജയ് മാക്കൻ, ഹരീഷ് ചൗധരി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് എന്നിവര് പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.