Afganistan - Taliban : അഫ്ഗാനിസ്ഥാനിൽ നിന്ന് ഡൽഹിയിൽ എത്തിച്ച 78 പേരിൽ 16 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു
രോഗബാധ സ്ഥിരീകരിച്ച 16 പേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
New Delhi : അഫ്ഗാനിസ്ഥാനിൽ (Afghanistan) നിന്ന് ചൊവ്വാഴ്ച ഡൽഹിയിൽ (Delhi) എത്തിച്ച 78 പേരിൽ 16 പേർക്ക് കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 78 പേരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധ സ്ഥിരീകരിച്ച 16 പേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
രോഗം ബാധിച്ചവരിൽ കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് സിഖ്കാരുടെ വിശുദ്ധ ഗ്രന്ഥങ്ങളുടെ പകർപ്പുകൾ കൊണ്ട് വന്ന 3 ഗ്രന്ഥികളും ഉണ്ടായിരുന്നു. കേന്ദ്ര മന്ത്രി ഹർദീപ് പുരിയാണ് ഈ വിശുദ്ധ ഗ്രന്ഥങ്ങൾ ഡൽഹി എയർപോർട്ടിലെത്തി ഏറ്റ് വാങ്ങിയത്. ഈ ഗ്രന്ടള്ള ഏറ്റ് വാങ്ങുന്ന വീഡിയോയും കേന്ദ്ര മന്ത്രി ട്വീറ്റ് ചെയ്‌തിരുന്നു.
ALSO READ: Kabul Airport: കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്; അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നിന്ന് ആളുകളെ തിരിക്കെയെത്തിക്കാനുള്ള രക്ഷാദൗത്യം കൂടുതൽ ഊര്ജിതമാക്കിയിരിക്കുകയാണ്. മാത്രമല്ല രാജ്യത്ത് നിന്ന് രക്ഷപ്ര്ദാന് ശ്രമിക്കുന്ന അഫ്ഗാൻ പൗരന്മാരെയും ഇന്ത്യ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. താലിബാൻ രാജ്യം പിടിച്ചടക്കിയതോടെ ജനങ്ങൾക്ക് വൻ ഭീഷണിയാണ് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
228 ഇന്ത്യക്കാരെ ഉൾപ്പടെ ആകെ 626 പേരെ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇതുവരെ രക്ഷപ്പെടുത്തിയതായി മന്ത്രി ഹർദീപ് പുരി അറിയിച്ചു. ഇതിൽ 77 പേർ അഫ്ഗാൻ സ്വദേശികളായ സിഖ് കാരാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കൂടാതെ ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ നിന്ന് തിരിക്കെയെത്തിച്ചവരിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇല്ലെന്നും മണ്തരി അറിയിച്ചു.
ALSO READ:അഫ്ഗാന്‍ പൗരന്‍മാരെ വിമാനത്താവളത്തിലേക്ക് കടത്തിവിടില്ല, Taliban
അതേസമയം അഫ്ഗാൻ പൗരന്മാരെ (Afghan Citizens) ഇനി മുതൽ കാബൂൾ വിമാനത്താവളത്തിലേക്ക് (Kabul Airport) കടത്തിവിടില്ലെന്ന് താലിബാൻ അറിയിച്ചിരുന്നു. ഇവർ രാജ്യം വിട്ട് പോകുന്നത് തടയാനുള്ള നീക്കമാണിത്. അഫ്ഗാന്‍ പൗരന്‍മാരെ കൊണ്ടുപോകുന്ന നയം യുഎസ് (US) മാറ്റണമെന്നും താലിബാൻ (Taliban) ആവശ്യപ്പെട്ടെന്നാണു റിപ്പോർട്ട്.
ALSO READ: Kabul വിമാനത്താവളത്തിലെ കുഴപ്പങ്ങൾക്ക് ഉത്തരവാദി യുഎസ് ആണെന്ന് Taliban
വിമാനത്താവളത്തില്‍ ആളുകള്‍ സംഘം ചേരുന്നത് സുരക്ഷ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. ഇത് ഒഴിവാക്കാനും കൂടിയാണ് അഫ്ഗാൻ പൗരന്മാർക്ക് കാബൂൾ വിമാനത്തവളത്തിലേക്ക് പോകാൻ അനുമതി നിഷേധിച്ചതെന്നാണ് താലിബാന്‍ വാദം. വിദേശികള്‍ക്ക് മാത്രമേ ഇനി വിമാനത്താവളത്തിലേക്ക് പോകാനാകൂവെന്നും താലിബാന്‍ വക്താവ് മുജാഹിദ് പറഞ്ഞു. അഫ്ഗാനില്‍ ജനജീവിതം സാധാരണനിലയിലേക്ക് തിരികെ വരികയാണെന്ന് അവകാശപ്പെട്ട മുജാഹിദ്, കാബൂള്‍ വിമാനത്താവളത്തിലെ തിരക്കും ബഹളവും ഒരു പ്രശ്‌നമായി അവശേഷിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...