വാഷിംഗ്ടണ്‍: ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത ഇ കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നു നീക്കം ചെയ്തു. ആമസോണി​ന്‍റെ കാനഡയിലെ ഓൺലൈൻ ഷോപ്പിങ്​ വെബ്​സൈറ്റിൽ നിന്നാണ്​ ഉൽപ്പന്നം  പിൻവലിച്ചിരിക്കുന്നത്​. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആമസോൺ പ്രതിനിധി വാഷിങ്​ടൺ പോസ്​റ്റുമായി ബന്ധപ്പെട്ട്​ ഇനി ഇന്ത്യയുടെ ദേശീയ പതാകയുമായി സാദൃശ്യമുള്ള ചവിട്ടി തങ്ങളുടെ ഷോപ്പിങ്​ സൈറ്റുകളിൽ ഉണ്ടാവില്ലെന്ന്​ അറിയിക്കുകയായിരുന്നു.


 



 


ത്രിവര്‍ണ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത നിര്‍മിച്ച ആമസോണ്‍ മാപ്പു പറയണമെന്നും അത്തരം ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്നും സുഷമ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനി ഇവ നീക്കം ചെയ്തത്. 


ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ പിൻവലിച്ചില്ലെങ്കിൽ  ആമസോൺ ഉദ്യോഗസ്ഥർക്ക് ഇന്ത്യൻ വിസ അനുവദിക്കാൻ സർക്കാർ തയ്യാറാവില്ലെന്ന് സുഷമ സ്വരാജ്​ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ്​ ആ​മസോണി​ന്‍റെ നടപടിയെന്നാണ്​ സൂചന.


 



 


ആമസോണ്‍ കമ്പനിയുമായി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോടു സുക്ഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. കാനഡയിൽ ആമസോൺ ഇന്ത്യൻ പതാകയുടെ രൂപത്തിലുള്ള ചവിട്ടികൾ വിൽക്കുന്നത് ഒരു ട്വിറ്റർ ഉപഭോക്താവ് സുഷമയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് നടപടി.