ന്യൂഡല്‍ഹി: അന്ധമായ വെല്ലുവിളി എത്രമാത്രം അപകടമാണെന്ന് മറ്റാരും മനസ്സിലാക്കിയില്ലെങ്കിലും ട്രായ് ചെയര്‍മാന്‍ മനസ്സിലാക്കി. വടി കൊടുത്ത് ശരിക്കും 'ചുട്ട അടി' തന്നെ വാങ്ങിയിരിക്കുകയാണ് ഇദ്ദേഹം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആ​ധാ​ര്‍ ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ ക​ഴി​യില്ല എന്ന് തെളിയിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമം. ഉന്നത അധികാരിയല്ലേ, ചില വെല്ലുവിളികള്‍ ഏറ്റെടുത്തേ തീരു. അതനുസരിച്ചായിരിക്കാം അദ്ദേഹം ട്വി​റ്റ​റില്‍ തന്‍റെ ആധാര്‍ നമ്പര്‍ വെളിപ്പെടുത്തിയത്. 


ടെ​ലി​കോം അ​ഥോ​റി​റ്റി ഓ​ഫ്‌ ഇ​ന്ത്യ (ട്രാ​യ്) ചെ​യ​ര്‍​മാ​ന്‍ ആ​ര്‍ എ​സ് ശ​ര്‍​മയാണ് ആ​ധാ​ര്‍ നമ്പര്‍ പ​ര​സ്യ​പ്പെ​ടു​ത്തി​യാ​ല്‍ ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന്‌ തെളിയിക്കാനുള്ള ശ്രമം നടത്തിയത്. പക്ഷെ അദ്ദേഹം ഹാ​ക്ക​ര്‍​മാ​രു​ടെ മുന്‍പില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. ആധാര്‍ നമ്പര്‍ ലഭിച്ച ഹാക്കര്‍മാര്‍ അദ്ദേഹത്തിന് തിരികെ നല്‍കിയത് അദ്ദേഹത്തിന്‍റെ വിലപ്പെട്ട രേഖകള്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ പാന്‍ നമ്പര്‍, മൊ​ബൈ​ല്‍ ഫോ​ണ്‍ നമ്പര്‍, സ്വകാര്യ മൊ​ബൈ​ല്‍ ഫോ​ണ്‍ നമ്പര്‍, ഇ-മെയില്‍, ശ​ര്‍​മ​യു​ടെ വാ​ട്സ്‌ആ​പ്പ് പ്രൊ​ഫൈ​ല്‍ ചി​ത്രം, ജനന തിയതി,  തുടങ്ങിയവ ഇതില്‍പ്പെടുന്നു. 


അതുകൂടാതെ, ശര്‍മയുടെ ജി-മെയില്‍ ഐഡിയുടെ സുരക്ഷാ ചോദ്യം കണ്ടെത്തി, അത് ഹാക്ക് ചെയ്യുകയും ചെയ്തു. ജിമെയിലില്‍ ആക്‌സെസ് ലഭിക്കുന്നത് വഴി ഫെസ്ബുക്കും, ട്വിറ്ററും കൂടാതെ ജിമെയില്‍ ഉപയോഗിച്ച് തുടങ്ങിയ സകല നെറ്റ്വര്‍ക്ക് സര്‍വ്വീസുകളിലേയ്ക്കുമുള്ള പ്രവേശനമാണ് ലഭിക്കുന്നത്. ഇതോടൊപ്പം ഇദ്ദേഹം അവസാനം തിരഞ്ഞ ഗൂഗിള്‍ സെര്‍ച്ച്, കൂടാതെ മുഴുവന്‍ ബ്രൗസിംഗ് ഹിസ്റ്ററിയും ജിപിഎസ് ഇട്ടു സഞ്ചരിച്ചിട്ടുള്ള സകല യാത്രകളെയും പറ്റിയുള്ള വിവരവും ഹാക്കര്‍മാര്‍ ചോര്‍ത്തി. 


ഇതോടൊപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും, ഇന്‍കംടാക്‌സ് വിവരങ്ങളും, വോട്ടര്‍ ഐഡിയും തുടങ്ങി സകലതും ഹാക്കര്‍മാര്‍ പുറത്തുവിട്ടു. എന്നാല്‍ ഇതൊന്നും ആധാര്‍ വഴി ലഭിച്ച വിവരമല്ല എന്ന ഉറച്ച നിലപ്പാടിലാണ് ഇപ്പോള്‍ ശ​ര്‍​മ. 


ആ​ധാ​ര്‍ നമ്പര്‍ ഉ​പ​യോ​ഗി​ച്ച്‌ എ​ന്ത് ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന് ശ​ര്‍​മ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്‌​തു​ള്ള ട്വീ​റ്റി​ന്‌ മ​റു​പ​ടി​യാ​യാ​ണ്‌ അദ്ദേഹം ഈ വെ​ല്ലു​വി​ളി ന​ട​ത്തി​യ​ത്. കൂടാതെ, നിയമനടപടികള്‍ എടുക്കില്ലയെന്ന ഉറപ്പും അദ്ദേഹം നല്‍കിയിരുന്നു.


കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കാന്‍ പോകുന്ന വിവരസംരക്ഷണ വകുപ്പിന്‍റെ തലവനാകും എന്ന് പ്രതീക്ഷിക്കുന്ന വ്യക്തിയാണ് ആര്‍.എസ് ശര്‍മ. എന്തായാലും ഇതോടെ ഒരു ഉന്നത അധികാരിയ്ക്ക് ആധാര്‍ നമ്പര്‍ പരസ്യമായാലുള്ള വിപത്ത് മനസ്സിലായി. 


ഇനി ഈ പ്രശ്നത്തില്‍ നിന്ന് സര്‍ക്കാര്‍ എങ്ങിനെ മുഖം രക്ഷിക്കും എന്ന് കാത്തിരുന്നു കാണാം.