Haryana: ഹരിയാനയിൽ അജ്ഞാത രോഗം; 10 ദിവസത്തിനിടെ എട്ട് കുട്ടികൾ മരിച്ചു
മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് വിശദമാക്കുന്നത്
ചണ്ഡീഗഢ്: ഹരിയാനയിലെ (Haryana) പൾവാൾ ജില്ലയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ എട്ട് കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. ഡെങ്കിപ്പനി ബാധിച്ചാണ് കുട്ടികൾ മരിച്ചതെന്നാണ് ഗ്രാമവാസികൾ പറയുന്നത്. എന്നാൽ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് (Health Department) വിശദമാക്കുന്നത്.
ഗ്രാമത്തിലെ നിരവധി കുട്ടികൾക്ക് പനി ബാധിച്ചിട്ടുണ്ടെന്ന് ഗ്രാമത്തലവൻ നരേഷ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ ഉത്തർപ്രദേശിലുണ്ടായ പനിക്ക് സമാനമാണ് ഹരിയാനയിലും കുട്ടികൾക്ക് പനി വരുന്നതെന്നാണ് റിപ്പോർട്ടുകൾ.
ALSO READ: ഉത്തർപ്രദേശിൽ 10 ദിവസത്തിനിടെ 53 മരണം; Dengue വ്യാപനമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ചു
പരിശോധനയിൽ ഇതുവരെ ആർക്കും ഡെങ്കി, മലേറിയ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കുന്നു. പരിശോധന നടത്താൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു. പനിയുള്ള കുട്ടികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് വീടുകൾ തോറും കയറി പരിശോധന നടത്താൻ ആരോഗ്യ സംഘത്തിന് നിർദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...