ഉത്തർപ്രദേശിൽ 10 ദിവസത്തിനിടെ 53 മരണം; Dengue വ്യാപനമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ചു

മരിച്ചവരിൽ 45 കുട്ടികളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Sep 1, 2021, 01:31 PM IST
  • കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഫിറോസാബാദ്​ സന്ദർശിച്ചിരുന്നു
  • മരണകാരണം സ്ഥിരീകരിക്കുന്നതിനായി അന്വേഷണ സമിതിയെ രൂപീകരിച്ചതായും യോഗി ആദിത്യനാഥ് പറഞ്ഞു
  • 186 പേർ നിലവിൽ ചികിത്സയിലുള്ളതായാണ് റിപ്പോർട്ട്
  • ഇതിൽ ഭൂരിഭാ​ഗവും കുട്ടികളാണ്
ഉത്തർപ്രദേശിൽ 10 ദിവസത്തിനിടെ 53 മരണം; Dengue വ്യാപനമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശിൽ ഡെങ്കി വ്യാപനമെന്ന് സംശയം. ഫിറോസാബാദില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 53 പേര്‍ മരിച്ചു. മരണസംഖ്യ (Death) വർധിച്ചതോടെ സംസ്ഥാന സർക്കാർ അന്വേഷണത്തിന് (Investigation) ഉത്തരവിട്ടു. മരിച്ചവരിൽ 45 കുട്ടികളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.

ദിവസങ്ങളായി നീണ്ടുനിന്ന പനിയെ തുടർന്നാണ്​ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ആശുപത്രിയിലെത്തിയ ഭൂരിഭാഗത്തിനും വൈറല്‍ പനിയാണെന്നും ചിലര്‍ക്ക് പരിശോധനയില്‍ ഡെങ്കി സ്ഥിരീകരിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. നിരവധി കുട്ടികൾ ചികിത്സയിലാണ്​. ഇവരിൽ മിക്കവരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ്​ വിവരം. 

ALSO READ: India COVID Update : രാജ്യത്ത് 41,965 പേർക്ക് കൂടി കോവിഡ് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനം

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഫിറോസാബാദ്​ സന്ദർശിച്ചിരുന്നു. മരണകാരണം സ്ഥിരീകരിക്കുന്നതിനായി അന്വേഷണ സമിതിയെ രൂപീകരിച്ചതായും യോഗി ആദിത്യനാഥ്  പറഞ്ഞു. 186 പേർ നിലവിൽ ചികിത്സയിലുള്ളതായാണ് റിപ്പോർട്ട്. ഇതിൽ ഭൂരിഭാ​ഗവും കുട്ടികളാണ്. രോഗ വ്യാപനത്തെത്തുടർന്ന് സെപ്റ്റംബര്‍ ആറ് വരെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അടച്ചിടാന്‍ ഉത്തരവായി. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളാണ് അടച്ചിടുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് ചിന്ദ്ര വിജയ് സിം​ഗ് പറഞ്ഞു.

ALSO READ: Covid19: കേരളത്തിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് RTPCR, Vaccine Certificate നിർബന്ധമാക്കി തമിഴ്നാട്

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 41,965 പേർക്ക് കൂടി കോവിഡ് (Covid) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് കണക്കുകളിൽ 35.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് 460 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇന്നലെ മരണപ്പെട്ടത് 350 പേരായിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  (Test Positvity Rate) 2.61 ശതമാനമാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 30,203 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്, 115 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News