കൊവിഡിന്റെ ഡെൽറ്റ വകഭേദത്തിന് വീണ്ടും Mutation; Delta Plus അതീവ വ്യാപനശേഷിയുള്ളത്
പുതിയതായി കൊവിഡ് ബാധിക്കുന്നവരുടെ കണക്കുകളിൽ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസകരമാണെങ്കിലും മരണനിരക്ക് കുറയാത്തത് ആശങ്കയുണ്ടാക്കുന്നു
ന്യൂഡൽഹി: കൊവിഡിന്റെ ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന് (Delta Varient) വീണ്ടും മ്യൂട്ടേഷൻ സംഭവിച്ചതായി റിപ്പോർട്ടുകൾ. ഡെൽറ്റ പ്ലസ് (Delta Plus) എന്ന പുതിയ വകഭേദം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ ഉള്ളത്. പുതിയതായി കൊവിഡ് ബാധിക്കുന്നവരുടെ കണക്കുകളിൽ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസകരമാണെങ്കിലും മരണനിരക്ക് കുറയാത്തത് ആശങ്കയുണ്ടാക്കുന്നു.
കൊവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം അതീവ വ്യാപനശേഷിയുള്ളതാണ്. ഡെൽറ്റ പ്ലസിന് തീവ്രവ്യാപന ശേഷിയാണുള്ളതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആറാഴ്ചയ്ക്കുള്ളിൽ രാജ്യത്തെ മൊത്തം മരണസംഖ്യയിൽ ഇരട്ടി വർധവുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
കൃത്യമായ മുൻകരുതൽ ആവശ്യമാണെന്ന് ഐസിഎംആർ (ICMR) ഉൾപ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങൾ വ്യക്തമാക്കി. ഡെൽറ്റ പ്ലസിന് വ്യാപന ശേഷി കൂടുതലാണ്. മരണസംഖ്യയും ഉയർത്തുന്നുവെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. പല സംസ്ഥാനങ്ങളും പ്രതിഷേധത്തെ തുടർന്ന് പഴയ കണക്കുകൾ പുറത്ത് വിട്ടതും മരണസംഖ്യ ഉയർന്ന് കാണുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജൂൺ ഏഴ് വരെ ആറ് പേരിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്.
പുതിയ വകഭേദം ഡെൽറ്റയേക്കാൾ കൂടുതൽ വ്യാപനശേഷിയുള്ളതാണ്. എന്നാൽ ഇത് എത്രത്തോളം വ്യാപിച്ചിട്ടുണ്ട്. ഇതിന്റെ വ്യാപന തോത് എത്രത്തോളമാണ് തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. നവംബർ-ഡിസംബർ മാസങ്ങളോടെ കൊവിഡ് മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നതിന് പ്രധാന കാരണവും പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാലാണ്.
ALSO READ: Covid Vaccination : ഇൻഡോറിൽ 5000 പാകിസ്താനി അഭയാർഥികൾക്ക് കോവിഡ് വാക്‌സിൻ നല്കാൻ ഒരുങ്ങുന്നു
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 3,912 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 3,74,305 ആയി ഉയർന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,95,10,410 ആയി. 24 മണിക്കൂറിനിടെ 1,19,501 പേരാണ് കൊവിഡ് മുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തർ 2,81,62,947 ആയി. 9,73,158 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 25,48,49,301 പേർ വാക്സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം (Central health ministry) അറിയിച്ചു.
ഡല്‍ഹിയില്‍ ചൊവ്വാഴ്ച മുതല്‍ 'സ്പുട്നിക് വി' കൊവിഡ് വാക്സിന്‍ ലഭ്യമായി തുടങ്ങും. ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ നിന്നാണ് വാക്സിന്‍ ലഭ്യമാകുന്നത്. രാജ്യത്തെ കടുത്ത വാക്സിന്‍ ക്ഷാമത്തിനിടയിലാണ് സ്പുട്നിക് വി വാക്സിൻ എത്തുന്നത്. വാക്‌സിന്റെ പരമാവധി വില 1410 രൂപയാണ്. ആശുപത്രി നിരക്കുകളും നികുതിയുമെല്ലാം ഉള്‍പ്പെടെയാണിത്. സ്വകാര്യ ആശുപത്രികളിലെ സ്പുട്നിക്കിന്‍റെ ഇന്ത്യയിലെ നിര്‍മാണ-വിതരണാവകാശം നേടിയിട്ടുള്ളത് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്. ഡോ. റെഡ്ഡീസിന് വേണ്ടി കര്‍ണാടകയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് വാക്സിന്‍ നിര്‍മ്മിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA