Agnipath scheme Age Limit: അഗ്നിപഥ് പദ്ധതിയിൽ മാറ്റത്തിന് തയ്യാറായി കേന്ദ്രം; പ്രായപരിധി ഉയർത്തി
Agnipath scheme: ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിൽ പദ്ധതിയിൽ മാറ്റത്തിന് തയ്യാറായി കേന്ദ്ര സർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രായപരിധി 21 ൽ നിന്നും 23 ആക്കി ഉയർത്തിയിട്ടുണ്ട്.
ന്യൂഡൽഹി: Agnipath scheme Age Limit: ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിൽ പദ്ധതിയിൽ മാറ്റത്തിന് തയ്യാറായി കേന്ദ്ര സർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രായപരിധി 21 ൽ നിന്നും 23 ആക്കി ഉയർത്തിയിട്ടുണ്ട്. അതായത് 17.5 മുതല്‍ 21 വയസുവരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായിരുന്നു സൈന്യത്തില്‍ അവസരം.
ഈ വർഷത്തെ നിയമനത്തിനാണ് ഇളവ് ബാധകമാകുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കാനാണ് കേന്ദ്രത്തിന്റെ ഈ അടിയന്തര ഇടപെടൽ. ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറിന്റെ പേരിൽ സാധാരണ റിക്രൂട്ട്മെന്റ് നിര്‍ത്തിവെക്കരുതെന്നൊരു വാദം എൻഡിഎക്കുള്ളിലും ഉയര്‍ന്നിട്ടുണ്ട്.
Also Read: യുവാക്കളോട് അനീതി അനുവദിക്കില്ല, അഗ്നിപഥ് പദ്ധതിയ്ക്കെതിരെ രാകേഷ് ടികൈത്
പ്രതിപക്ഷ സംഘടനകളും പ്രതിഷേധ സ്വരമുയത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനൊരു മാറ്റത്തിന് തയ്യാറായത്. രാജ്യത്ത് വലിയ പ്രതിഷേധമാണ് അഗ്നിപഥിനെതിരെ ഇന്നലെ കണ്ടത്. ഉത്തരേന്ത്യയിൽ ട്രെയിനുകൾക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടാകുകയും പലയിടത്തും ട്രെയിനുകൾ അഗ്നിക്ക് ഇരയാകുകയുമുണ്ടായി. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് 34 ഓളം ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു.
അഞ്ച് മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളും 29 പാസഞ്ചർ ട്രയിനുകളുമാണ് റദ്ദാക്കിയത്. കൂടാതെ 72 ട്രെയിൻ സർവീസുകൾ വൈകി ഓടുകയാണ്. അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നലെ ബീഹാറിൽ തുടങ്ങിയ പ്രതിഷേധമാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പടർന്നത്. ബീഹാറിലും, ഹരിയാനയിലും, ഉത്തർപ്രദേശിലും, രാജസ്ഥാനിലും പ്രതിഷേധം അക്രമാസക്തമായി.
ബീഹാറിലെ നൊവാഡയിൽ ബിജെപി എംഎൽഎയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയും എംഎൽഎ ഉൾപ്പടെ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നൊവാഡയിലെ ബിജെപി ഓഫീസ് തകർക്കുകയും ചെയ്തു. ആരയിൽ റെയിൽവേസ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ബീഹാറിൽ മൂന്ന് ട്രെയിനുകളാണ് അഗ്നിക്കിരയായത്.
ഹരിയാനയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ചില ഇടങ്ങളിൽ ഇൻറർനെറ്റ് റദ്ദാക്കി. ഉത്തർപ്രദേശിൽ പലയിടത്തും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. രാജസ്ഥാനിലും ഡൽഹിയിലും റെയിൽ പാത ഉപരോധിച്ചു. പെൻഷൻ ഉൾപ്പടെയുള്ള ആനൂകൂല്യങ്ങൾ നഷ്ടപ്പെടുത്തുന്ന പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ പ്രതിഷേധം.
Also Read: റീൽ വീഡിയോ എടുക്കാൻ ശ്രമിച്ചതാ.. കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ
രണ്ട് വർഷമായി കൊവിഡ് കാരണം സേനയിലേക്ക് നിയമനങ്ങളൊന്നും നടന്നിരുന്നില്ല. റിക്രൂട്ട്മെന്റിനായുള്ള എല്ലാ തയ്യാറെടുപ്പും നടത്തി പ്രതീക്ഷയോടെ കാത്തിരുന്നവരാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്. അഗ്നിപഥ് പദ്ധതി വഴി സേനയിൽ കയറിയാലും നാലു വർഷം കഴിയുമ്പോൾ പുറത്തിറങ്ങണം. നാല് വർഷത്തെ ഹ്രസ്വകാല കരാറിൽ ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്‌സ് എന്നിവയിലേക്ക് സൈനികരെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...