ന്യൂ ഡൽഹി : അഗ്നിപഥ് പദ്ധതിയിലൂടെ നാവികസേനയിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷൻ നടപടികൾ ഇന്ന് ജൂലൈ ഒന്ന് മുതൽ ആരംഭിച്ചു. നാവികസേനയുടെ ഔദ്യോഗിക വെബ്സൈറ്റായ joinindiannavy.gov.in ലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വ്യോമസേനയിലേക്കും ഇന്ത്യൻ ആർമിയിലേക്കുമുള്ള അഗ്നിവീർ അപേക്ഷകൾ സ്വീകരിക്കുന്നത് നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്. ജൂലൈ അഞ്ചാണ് എയർഫേഴ്സിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. അഗ്നിവീർ 2022 ബാച്ചിന് 23 വയസാണ് ഏറ്റവും ഉയർന്ന പ്രായപരിധി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഗ്നിപഥി റിക്രീട്ട്മെന്റ് 2022: നാവികസേനയിലേക്കുള്ള അപേക്ഷ ഏങ്ങനെ സമർപ്പിക്കാം


1. joinindiannavy.gov.in എന്ന നാവികസേനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക
2. ഹോം പേജിൽ തന്നെ അഗ്നിവീർ റിക്രീട്ട്മെന്റ് അപേക്ഷ സമർപ്പിക്കാനുള്ള ഓപ്ഷൻ ലഭിക്കുന്നതാണ്. അതിൽ ക്ലിക്ക് ചെയ്യുക.
3. ശേഷം തുറന്ന് വരുന്ന പേജിൽ ചോദിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തി രജിസ്ട്രേഷൻ നമ്പരും മറ്റും നേടുക.
4. തുടർന്ന് നിങ്ങൾക്ക് ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പരും ഇ-മെയിൽ ഐഡിയും ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.
5. 'Current Opportunities' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് Agniveer Recruitment തിരഞ്ഞെടുക്കുക. 
6.ശേഷം തുറന്ന് വരുന്ന ഓൺലൈൻ ഫോമിൽ ചോദിക്കുന്ന വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും അപ്ലോഡ് ചെയ്യുകയും ചെയ്യുക. 
7. ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യുക.
8.ഭാവിയിൽ മറ്റ് ആവശ്യങ്ങൾക്ക് ഫോറം പ്രിന്റ് എടുത്ത് സൂക്ഷിച്ച് വക്കുക.


ALSO READ : Agnipath Recruitment 2022 : അഗ്നിവീർ രജിസ്ട്രേഷന് ഇന്ന് തുടക്കം; വ്യമോസേനയിൽ ഇക്കൊല്ലം അവസരം 3,000 പേർക്ക്



ഇന്ത്യൻ നേവി അഗ്നിവീർ റിക്രൂട്ട്മെന്റ് : തിരഞ്ഞെടുപ്പ് പ്രക്രിയകൾ


എഴുത്ത് പരീക്ഷയ്ക്ക് ശേഷം ഉദ്യോഗാർഥികൾ ഫിറ്റനെസ് ടെസ്റ്റിന് ഹാജരാകണം. തുടർന്ന് സേനയിലേക്കുള്ള പ്രവേശന ലിസ്റ്റ് തയ്യറാക്കുന്നതാണ്. 


ഓൺലൈൻ ഫോമിൽ സമർപ്പിക്കുന്ന മാർക്ക് ഷീറ്റ് ഉൾപ്പെടെയുള്ള എല്ലാ രേഖകളും റിക്രൂട്ട്മെന്റ് എല്ലാ ഘട്ടങ്ങളിലും ഹാജരാക്കേണ്ടതാണ്. ഓൺലൈനിൽ സമർപ്പിച്ച രേഖകളും ഹാജരാക്കുന്നവയും തമ്മിൽ ബന്ധമില്ലെങ്കിൽ ഉദ്യോഗാർഥിയെ മറ്റ് തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ നിന്നും അയോഗ്യരാക്കുന്നതാണ്. ഐഎൻഎസ് ചിലകയിലാണ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. ഏതെങ്കിലും വിധത്തിൽ ഉദ്യോഗാർഥി സേന നിർണയിക്കുന്ന ദിവസം റിക്രൂട്ട്മെന്റ് പ്രക്രിയകൾക്ക് ഹജരാകാൻ സാധിച്ചില്ലെങ്കിലും ഉദ്യോഗാർഥിയെ അയോഗ്യരാക്കുന്നതാണ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.