ന്യൂഡല്‍ഹി: ജാമ്യം തേടിയുള്ള കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയുടെ യാത്ര തുടരുകയാണ്... 


COMMERCIAL BREAK
SCROLL TO CONTINUE READING

അമിത് ഷാ കൊലക്കേസിലെ കുറ്റാരോപിതന്‍ എന്ന പരാമര്‍ശത്തിനാണ് ഇന്ന് രാഹുല്‍ ഗാന്ധിക്ക് ജാമ്യം ലഭിച്ചത്. കേസില്‍ അടുത്ത വാദം കേള്‍ക്കല്‍ ഡിസംബര്‍ 7ന് നടക്കും.


അമിത് ഷായെ കൊലക്കേസിലെ കുറ്റാരോപിതന്‍ എന്ന് വിളിച്ചതിനെതിരായ മാനനഷ്ടകേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഗുജറാത്ത് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.


ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു രാഹുലിന്‍റെ ഈ വിവാദ പരാമര്‍ശം. ബിജെപി നേതാവ് പ്രഭാത് ഝായാണ് മാനനഷ്ടക്കേസ് നല്‍കിയത്. ഒപ്പം, അമിത് ഷാ ഡയറക്ടര്‍ ആയിരുന്ന അഹമ്മദാബാദ് സഹകരണ ബാങ്കില്‍ നോട്ട് നിരോധന സമയത്തു വന്‍ അഴിമതി നടന്നെന്ന രാഹുലിന്‍റെ പ്രസ്താവനക്കെതിരായ മാനനഷ്ടക്കേസും കോടതി ഇന്ന് പരിഗണിച്ചിരുന്നു. കേസിലെ രേഖകള്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപേക്ഷയും കോടതി പരിഗണിച്ചു.


എല്ലാ കള്ളന്‍മാര്‍ക്കും "മോദി" എന്ന പേര് വന്നത് എങ്ങനെയെന്ന പ്രസ്താവനക്കെതിരായ കേസില്‍ കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി സൂററ്റ് കോടതിയില്‍ ഹാജരായിരുന്നത്. എന്നാല്‍ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 10 ലേക്ക് മാറ്റിയിരിക്കുകയാണ്. താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും തന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്‍റെ  ഭാഗമാണിതെന്നുമായിരുന്നു ഈ വിഷയത്തില്‍ രാഹുലിന്‍റെ പ്രതികരണം.