ദളിതനായ മല്ലികാർജ്ജുൻ ഖാർഗെയോടുള്ള അഗാധമായ സ്നേഹം നെഹ്റുവിയൻ പാതക്കാരനെന്ന് അവകാശപ്പെടുന്ന വി ഡി സതീശൻ അടക്കം പ്രകടിപ്പിക്കുമ്പോൾ മറ്റൊരു ദളിത് വിമോചകനായ അംബേദ്കറെ നെഹ്റുവിന്റെ കാലത്തെ കോൺഗ്രസ് ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കൈകാര്യം ചെയ്ത രീതിയെ ചരിത്രം ഓർമപ്പെടുത്തുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതു തെരഞ്ഞെടുപ്പിൽ എവിടെ മത്സരിക്കും? ഭരണഘടനയുടെ അവസാന മിനുക്കുപണികൾക്ക് ശേഷം പാർലമെന്റിന്റെ ഇടനാഴിയിലൂടെ നടന്നുവന്ന അംബേദ്കറിനോട് മാധ്യമപ്രവർത്തകരുടെ ചോദ്യം ഇതായിരുന്നു. ബോംബെ നോർത്ത് സെൻട്രൽ-ഒട്ടുംആലോചിക്കാതെ തന്നെയുള്ള മറുപടി. ദളിതർ പ്രബരല്ലാത്ത മണ്ഡലത്തിൽ അംബേദ്കർ മത്സരിച്ചാലുള്ള വരും വരായ്കകൾ പലരും ചൂണ്ടിക്കാട്ടിയെങ്കിലും അംബേദ്കർ  പിൻമാറിയില്ല. 


ALSO READ:എതിരാളിയെ കാലിൽ ഉയർത്തി കറക്കി കളത്തിന് പുറത്ത് എറിയുന്ന ശൈലി; മുലായം ഇന്ത്യൻ രാഷ്ട്രീയത്തിൽ


സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുപ്പിനെ വലിയ ആഘോഷമായി തന്നെയാണ് രാജ്യം വരവേറ്റത്. അന്ധവിശ്വസങ്ങളും അനാചാരങ്ങളും വേരോട്ടം നടത്തുന്ന രാജ്യത്ത് 85 ശതമാനം ജനങ്ങളും നിരക്ഷരാണെന്നും സർവെയിലൂടെ തിരഞ്ഞെടുപ്പു കമ്മീഷൻ കണ്ടെത്തി. ഇവരെ ബോധവത്കരിച്ച് മുന്നോട്ടുപോകാനുള്ള ചങ്കുറ്റം കർക്കശക്കാരനായ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ‍ സുകുമാർ സെൻ ഏറ്റെടുത്തു. അതിനിടെ വോട്ടർപട്ടികയിൽ കയറികൂടിയ 20 ലക്ഷത്തോളം വ്യാജ സ്ത്രീവോട്ടർമാരെയും മേൽവിലാസമില്ലാത്തവരെയും നീക്കം ചെയ്തു. യാതോരു പ്രലോഭനങ്ങൾക്കും വഴങ്ങാതെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. 



1952ലെ ആദ്യ പൊതുതെരഞ്ഞെടുപ്പ്. ബോംബെ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ  അംബേദ്കറിനെ നേരിടാൻ കോൺഗ്രസ് ടിക്കറ്റിൽ എത്തിയത് അംബേദ്കറുടെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന നാരായൺ സദോബ കജ്‌റോൾക്കർ. വോട്ടെണ്ണിയപ്പോൾ രാജ്യം നടുങ്ങി.  ഇന്ത്യൻ ഭരണഘടനയുടെ ശില്പിയും ആദ്യ നിയമമന്ത്രിയും ദളിത് വിമോചനകനുമായ 15000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടു. .


ഭണഘടനാ ശിൽപ്പി അബേദ്കർ എവിടെ? വെണ്ണവിൽപ്പനക്കാരനായ കജ്‌റോൾക്കർ എവിടെ?- എന്നതായിരുന്നു അന്ന് ഉയർന്നുകേട്ട മുദ്രാവാക്യം. ജനാധിപത്യം അംബേദ്കറെ തോൽപ്പിച്ചെങ്കിലും പിന്നീട് ബോംബെ നിയമസഭയില്‍ നിന്നും അദ്ദേഹം രാജ്യസഭയിലെത്തി.


ദളിതനായ അംബേദ്കറെ പ്രഥമ രാഷ്ട്രപതിയാക്കണമെന്ന് മഹാത്മാഗാന്ധി അഭിപ്രായപ്പെട്ടിരുന്നത്. ആ നേതാവ് ഇനി പാർലമെന്റിന്റെ അകത്തളം കാണരുത് എന്ന് ഉറപ്പിച്ച കോൺഗ്രസ് കരുക്കൾ നീക്കി. ബാബാ സാഹിബിനെ തോൽപ്പിക്കാൻ കോൺഗ്രസ് സമർഥമായി പ്രയോഗിച്ച വർഗീയ കാർഡാണ് ആ മുദ്രാവാക്യം അടിവരയിടുന്നു. 


ALSO READ:യുപിയിലെ മൂന്നാംമുന്നണിയും പുതിയ രാഷ്ട്രീയ സമവാക്യങ്ങളും


ഇന്ത്യന്‍ ഭരണഘടനാ ചരിത്രത്തില്‍ സവിശേഷമായ പങ്ക് വഹിച്ചിരുന്ന വിശ്വപൗരനായ അബേദ്കര്‍ കോണ്‍ഗ്രസ്സിലെ പല പ്രമുഖ നേതാക്കളുടേയും കൊടിയ വിമര്‍ശകനായിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പ് മൂലം ബോംബെ നിയമസഭയില്‍ നിന്നും കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലെത്താനുള്ള ശ്രമം പരാജയപ്പെട്ടു. ഭരണഘടനാ നിർമ്മാണ കമ്മറ്റിയിൽ ബാബാസാഹെബ് അംബേദ്കറെ ഉൾപ്പെടുത്തണമെന്ന് മഹാത്മാ ഗാന്ധിയാണ് ആഗ്രഹിച്ചത്.  എന്നാൽ മഹാരാഷ്ട്രയോ മധ്യപ്രദേശോ ഡോ. അംബേദ്കറിന്റെ പേര് ശുപാർശ ചെയ്തില്ല. ഒടുവില്‍ പട്ടികജാതി അംഗങ്ങളുടെ സഹായത്തോടെ ബംഗാള്‍ നിയമസഭയിലൂടെ അദ്ദേഹത്തിന് കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയിലെത്തിയതെന്നതും  ചരിത്രം.


 


അംബേദ്കർ മത്സരിച്ചത് പൊതു തിരഞ്ഞെടുപ്പായിരുന്നെങ്കിൽ ഇപ്പോഴത്തേത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പാണ്. ദളിത് വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന മല്ലികാർജ്ജുൻ ഖാർഗെയും വിശ്വപൗരനായ ശശി തരുരൂം നേർക്കുനേർ. ഹൈക്കമാൻഡിന് വേണ്ടത് ഒരു കളിപ്പാവ. തരൂർ എന്തായാലും വഴങ്ങില്ല. നേതൃത്വത്തിന്റെ ആശീർവാദത്തോടെ ഖാർഗെ കളത്തിൽ. ശശി തരൂർ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഉണ്ടാകുന്ന അപകടം, തിരിച്ചറിഞ്ഞ കോൺഗ്രസ് നേതാക്കൾ ഖാർഗെയ്ക്ക് പിന്തുണ നൽകുന്നു. ഒപ്പം സ്നേഹം തരൂരിനും. ഇതാണ് നെഹ്റുവിയൻ പിൻമുറക്കാരുടെ തരാതരം പോലുള്ള നിലപാട്..


ഖാർഗെക്ക് നൽകുന്ന പിന്തുണയെ അംബേദ്കറിനോട് ചെയ്തതിന്റെ പ്രായശ്ചിത്വമായി ചരിത്രത്തിൽ രേഖപ്പെടുത്തിയാലും അതിൽ അത്ഭുതപ്പെടേണ്ടതില്ല.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.