ഹൈദരാബാദ്: ആന്ധ്രാപ്രദേശിനെ  ഭീതിയിലാഴ്ത്തിയ അജ്ഞാതരോഗത്തിന്റെ (Mysterious Disease) കാരണം പുറത്തുവിട്ട് എയിംസ് (AIIMS) രംഗത്ത്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രോഗം ബാധിച്ച ആളുകളുടെ രക്തത്തില്‍ ലെഡിന്റെയും (Led) നിക്കലിന്റെയും (Nickel) അംശമുണ്ടെന്നാണ്.  ഇക്കാര്യം എംയിസ് ഡോക്ടര്‍മാരുടെ സംഘം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് പറയുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ടിൽ പ്രദേശത്ത് നിന്ന് ശേഖരിച്ച കുടിവെള്ളത്തിൽ ഇവയുടെ അംശമുള്ളതായി കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ആന്ധ്രയിലെ ഏലൂരിലെ (Eluru) പ്രദേശവാസികള്‍ക്കാണ് അജ്ഞാത രോഗം (Mysterious Disease) ബാധിച്ചിരിക്കുന്നത്. ഡിസംബര്‍ അഞ്ചു മുതലാണ് ഈ രോഗം റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്.   അഞ്ഞൂറോളം പേർക്കാണ് ഇതുവരെ രോഗബാധയുണ്ടായിരിക്കുന്നത്. 


Also read: Andhra Mysterious Disease: അജ്ഞാത രോഗത്തിനു പിന്നില്‍ കീടനാശിനി?


രോഗം പിടിപെട്ടവരില്‍ 45 ലധികവും 12 വയസില്‍ താഴെയുള്ള കുട്ടികളാണ്. ഇവർക്കെല്ലാവർക്കും അപസ്മാരത്തിന് സമാനമായ രോഗലക്ഷണമാണ് കാണിക്കുന്നത്. മാത്രമല്ല പലര്‍ക്കും ഛര്‍ദ്ദിയും തളര്‍ച്ചയും ഉണ്ട്. രോഗത്തെക്കുറിച്ച്‌ വിവിധ ഡോക്ടര്‍മാരുടെ സംഘം പഠനം നടത്തുന്നുണ്ട്.  രോഗികളുടെ രക്തത്തില്‍ ലെഡിന്റെയും (Led) നിക്കലിന്റെയും (Nickel) അംശം കണ്ടെത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയിലാണ് അറിയിച്ചത്. 


പ്രസ്താവനായിൽ എംയിസിലെ (AIIMS) ഡോക്ടര്‍മാരുടെ സംഘം കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണെന്നും ഉടന്‍ ഫലം ലഭിക്കുമെന്ന് കരുതുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്.  മാത്രമല്ല ഇക്കാര്യത്തിൽ അതായത് രോഗികളുടെ ശരീരത്തില്‍ ലെഡിന്റെയും നിക്കലിന്റെയും അംശങ്ങള്‍ എന്നതിനെ സംബന്ധിച്ച്‌ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി (YS Jagan Mohan Reddy) ആവശ്യപ്പെട്ടു. 


എന്നാൽ ഒരു ബന്ധവുമില്ലാത്ത വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർക്കാണ് രോഗം ബാധിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. മാത്രമല്ല ഇവരാരും ഒരു പൊതുപരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെയെല്ലാം കൊറോണ പരിശോധനയ്ക്ക് (Corona Test) വിധേയമാക്കിയിരുന്നു.  ആർക്കും കൊറോണ ബാധയില്ല.   


Also read: COVID-19ന് പിന്നാലെ ആന്ധ്രയെ പിടിമുറുക്കി അജ്ഞാതരോഗം, ഒരു മരണം, 292 പേര്‍ ചികിത്സയില്‍


അടിയന്തരമായി എലൂരുവിലെ (Eluru) ആശുപത്രിയില്‍ 150 കിടക്കകളും വിജയവാഡയില്‍ 50 കിടക്കകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കൂടാതെ ഈ രോഗത്തെക്കുറിച്ച് പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി (YS Jagan Mohan Reddy)സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. 


ഇതിനിടയിൽ രോഗബാധിതരായ ആളുകള്‍ പെട്ടെന്നുതന്നെ  സുഖം പ്രാപിക്കുന്നുണ്ടെന്നും എന്നാൽ വീണ്ടും രോഗലക്ഷണങ്ങളുമായി ഇവർ ആശുപത്രിയില്‍ എത്തുന്നുണ്ടെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ (District Medical Officer) മാധ്യമങ്ങളോട് അറിയിച്ചു.  ദുരിതബാധിത പ്രദേശങ്ങളിലെ വീടുകൾതോറും സര്‍വേ നടത്തി അടിയന്തിര മരുന്നുകള്‍ ലഭ്യമാക്കാൻ ജില്ലാ മെഡിക്കല്‍, ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.