COVID-19ന് പിന്നാലെ ആന്ധ്രയെ പിടിമുറുക്കി അജ്ഞാതരോഗം, ഒരു മരണം, 292 പേര്‍ ചികിത്സയില്‍

കോവിഡിനോട് മല്ലിടുന്നതിനിടെ ആന്ധ്രയെ പിടിമുറുക്കി അജ്ഞാതരോഗം. 

Last Updated : Dec 7, 2020, 01:27 PM IST
  • ആന്ധ്രയെ പിടിമുറുക്കി അജ്ഞാതരോഗം. ഒരാള്‍ മരിച്ചു. 292 പേര്‍ ചികിത്സയില്‍
  • 7 പേരുടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അവരെ വിജയവാഡയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
  • വിദഗ്ധ ചികിത്സയ്ക്കും മറ്റുമായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ ആരോഗ്യവിഭാഗം എലുരുവിലേക്ക് (Eluru) അയച്ചിരിയ്ക്കുകയാണ്.
COVID-19ന് പിന്നാലെ ആന്ധ്രയെ പിടിമുറുക്കി അജ്ഞാതരോഗം, ഒരു മരണം, 292 പേര്‍ ചികിത്സയില്‍

അമരാവതി: കോവിഡിനോട് മല്ലിടുന്നതിനിടെ ആന്ധ്രയെ പിടിമുറുക്കി അജ്ഞാതരോഗം. 

ആന്ധ്ര പ്രദേശില്‍ (Andhra Pradesh)  ദുരൂഹരോഗം (Mysterious Disease) ബാധിച്ച് 45 കാരന്‍ മരിച്ചു. ചര്‍ദ്ദി, അപസ്മാരം എന്നീ ലക്ഷണങ്ങളോടെ എലുരുവിലെ ജി.ജി.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധ്യവയസ്കനാണ്  ഞായറാഴ്ച  വൈകിട്ടോടെ മരിച്ചത്. സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്  292 പേര്‍ ചികിത്സയിലാണ്.

അതേസമയം, 7 പേരുടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അവരെ  വിജയവാഡയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 

140 ല്‍ അധികം രോഗികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ഇവരെ ചികിത്സ നല്‍കിയ ശേഷം വീടുകളിലേക്ക് മടക്കി അയച്ചതായി  ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.  അതേസമയം, സമയം ആശുപത്രിയില്‍ കഴിയുന്ന മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ്   വെസ്റ്റ് ഗോദാവരി ജില്ലാ മെഡിക്കല്‍ വിഭാഗം നല്‍കുന്ന റിപ്പോര്‍ട്ട്.  രോഗം ബാധിച്ചവര്‍ക്ക്‌ ആര്‍ക്കും COVID -19 സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, വിദഗ്ധ ചികിത്സയ്ക്കും മറ്റുമായി  ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ ആരോഗ്യവിഭാഗം എലുരുവിലേക്ക് (Eluru) അയച്ചിരിയ്ക്കുകയാണ്. കൂടാതെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍, ഹൈദരാബാദില്‍ നിന്നുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി എന്നിവയിലെ ശാസ്ത്രജ്ഞര്‍ തിങ്കളാഴ്ച എലുരുവില്‍ എത്തും. 

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറി നിലം സാവ്‌നിയുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. 

അതേസമയം, തലക്കറക്കവും ചര്‍ദ്ദിയും വന്ന് ആളുകള്‍ പൊടുന്നനെ അബോധാവസ്ഥയിലായതിന്‍റെ  കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്തപരിശോധനയും CT Scan ഉള്‍പ്പെടെ നടത്തിയെങ്കിലും രോഗകാരണം വ്യക്തമല്ല.

Also read: Covid19 vaccine: ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി Pfizer

സെറിബ്രല്‍ സ്‌പൈനല്‍ ഫ്ലൂയിഡ് ടെസ്റ്റുകളിലും അസാധാരണമായ യാതൊന്നും കണ്ടെത്തിയിട്ടില്ല. കണ്‍ച്ചറല്‍ ടെസ്റ്റ് ഫലം പുറത്തുവരുന്നതോടെ മാത്രമേ രോഗകാരണത്തെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുള്ളൂവെന്നാണ് ആരോഗ്യവിഭാഗം അറിയിക്കുന്നത്.

രോഗകാരണം ജല മലിനീകരണമാണ്  എന്ന അത്തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, ജല മലിനീകരണമല്ല രോഗത്തിന്  കാരണമെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.   കൂടാതെ,  ഇവിടെ നിന്നും ലഭിച്ച പാലിന്‍റെ  സാമ്പിളുകളും വിജയവാഡയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

നിരവധിപ്പേര്‍ക്ക് അസുഖം ബാധിച്ച പശ്ചാത്തലത്തില്‍ ഇന്ന് എലുരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 

ആന്ധ്രാ മുഖ്യമന്ത്രി  (Chief Minister of Andhra Pradesh ) വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി  (Jagan Mohan Reddy) ഇന്ന് എലുരു സന്ദര്‍ശിക്കും.

 

Trending News