ന്യുഡൽഹി:  കോറോണ മഹാമാരി പടർന്നതിനെ തുടർന്ന് രാജ്യത്ത് lock down പ്രഖ്യാപിക്കുകയും അതിന്റെ ഭാഗമായി നിർത്തിവച്ച വിമാന സർവീസുകൾ മെയ് പകുതിയോടെ പുന:രാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് എയർ ഇന്ത്യ.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതിന്റെ അടിസ്ഥാനത്തിൽ പൈലറ്റുമാരോടും കാബിന്‍ ക്രൂ അംഗങ്ങളോടും പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. 


Also read: ചന്ദ്രന്റെ ശിലാകഷണം ലേലത്തിന്... വിറ്റത് 25 ലക്ഷം ഡോളറിന്!! 


ആഭ്യന്തര, അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കായുള്ള ഗതാഗത സുരക്ഷാ പാസുകള്‍ക്കായി എയര്‍ ഇന്ത്യ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.  എയര്‍ ഇന്ത്യയിലെ ആഭ്യന്തര ആശയവിനിമയങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. lock down ന് ശേഷം മെയ് പകുതിയോടെ 25% മുതല്‍ 30% വരെ സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങാന്‍ സാധ്യതയുണ്ട്. 


Also read: തിരോധാനം: അഭ്യൂഹങ്ങൾക്കിടയിലും കിമ്മിന്റെ ഉല്ലാസ നൗകകൾ കടലോര റിസോർട്ടിൽ!! 


അതിനാൽ കാബിന്‍ ക്രൂ, പൈലറ്റുമാര്‍ എന്നിവരുടെ കണക്കുകള്‍ ഉറപ്പു വരുത്താന്‍ ഓപ്പറേഷന്‍ സ്റ്റാഫുകള്‍ക്കയച്ച കത്തില്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.  ക്രൂവിന് ആവശ്യമായ ക്രമീകരണങ്ങളും കര്‍ഫ്യൂ പാസുകളും ഉറപ്പാക്കാന്‍ എയര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. 


ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റുമുള്ള ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് തയ്യാറായി നില്‍ക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. മെയ് 3 വരെയാണ് lock down പ്രഖ്യാപിച്ചിരിക്കുന്നത്.