Kerala Lok Sabha Election Live Updates: ലോക്സഭ തിരഞ്ഞെടുപ്പ് 2024 ന്‍റെ വോട്ടിംഗ് പുരോഗമിക്കുന്നു. സംസ്ഥാനത്ത് ഉച്ചവരെയുള്ള പോളിങ് ശതമാനം 31.06 ശതമാനം പിന്നിട്ടു. മിക്ക ബൂത്തുകളിലും വലിയ തിരക്കാണുള്ളത്. പോളിംഗ് സമാധാനപരമായി മുന്നോട്ട് നീങ്ങുന്നു.
രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. രാവിലെ 5.30 ഓടെ പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്. ഇതിൽ കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. കുറവ് ഇടുക്കിയിലും. സംസ്ഥാനത്താകെ 1800 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ.




Kerala Lok Sabha Election 2024: ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്ന് തോമസ് ഐസക് 









