ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മോശം വിമാന കമ്പനികളില്‍ മൂന്നാംസ്ഥാനം എയര്‍ ഇന്ത്യക്ക്. കൃത്യനിഷ്ഠ എത്രത്തോളം പാലിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ എയര്‍ ഇന്ത്യക്ക് മുന്നിലുള്ളത് ഇസ്രായേലില്‍ നിന്നുള്ള ഇലാല്‍ എയര്‍ലൈനും ഐസ്‌ലാന്‍ഡ് എയറുമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജര്‍മ്മന്‍ സര്‍വ്വെ പ്രകാരം 2012 ലെയും മൂന്നാമത്തെ ഏറ്റവും മോശം എയര്‍ലൈനായി തിരഞ്ഞെടുക്കപ്പെട്ടതും എയര്‍ ഇന്ത്യ തന്നെയായിരുന്നു. 


എന്നാല്‍ ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ ഡച്ച് എയര്‍ലൈന്‍ കമ്പനിയായ കെഎല്‍എം ആണ് ഒന്നാം സ്ഥാനത്ത്. സ്‌പെയിനില്‍ നിന്നുള്ള ഐബീരിയ എയര്‍ലൈന്‍, ജപ്പാന്‍ കമ്പനിയായ ജാല്‍, ഖത്തര്‍ എയര്‍വേവ്‌സ് എന്നീവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.