കോക്പിറ്റിൽ പെൺസുഹൃത്ത്, രണ്ട് പൈലറ്റുമാർക്കെതിരെ കടുത്ത നടപടിയുമായി എയർ ഇന്ത്യ
Air India suspended two pilots for entering girlfriend in cockpit: ഒരു സ്ത്രീ കോക്പിറ്റിലേക്ക് പ്രവേശിച്ചു എന്ന ക്യാബിൻ ക്രൂവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എയർ ഇന്ത്യ നടപടി എടുത്തത്.
ന്യൂഡൽഹി: പെൺസുഹൃത്തിനെ വിമാനത്തിന്റെ കോക്പിറ്റിൽ കയറ്റിയതിന്റെ കാരണത്താൽ രണ്ട് പൈലറ്റുമാർക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് എയർ ഇന്ത്യ. സുരക്ഷാവീഴച്ച നടത്തി എന്ന കാരണം ചൂണ്ടിക്കാട്ടി ഇവർ രണ്ടു പേർക്കും വിലക്കേർപ്പെടുത്തി. ഡൽഹിയിൽ നിന്നും ലേയിലേക്ക് പുറപ്പെട്ട എ.ഐ-445ാം നമ്പർ വിമാനത്തിലെ രണ്ടു പൈലറ്റുമാർക്കെതിരെയാണ് എയർ ഇന്ത്യയുടെ നടപടി. ഈ സമീപ കാലത്തായി റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. ദിവസങ്ങൾക്കു മുമ്പ് ഇത്തരത്തിൽ പെൺ സുഹൃത്തിനെ കോക്പെറ്റിൽ കയറ്റിയ കാരണത്താൽ പൈലറ്റിനു നേരെ നടപടി എടുത്തിരുന്നു.
അനുവാദമില്ലാതെ യാത്രക്കാരിയായ ഒരു സ്ത്രീ കോക്പിറ്റിലേക്ക് പ്രവേശിച്ചു എന്ന ക്യാബിൻ ക്രൂവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിമാനത്തിലെ പൈലറ്റിനും സഹപൈലറ്റിനും എയർ ഇന്ത്യ വിലക്കേർപ്പെടുത്തിയത്. പെൺസുഹൃത്തിനെ നിയമങ്ങൾ ലംഘിച്ച് കോക്പിറ്റിൽ പ്രവേശിക്കാൻ പൈലറ്റുമാർ അനുമതി നൽകിയെന്നും അതിനാൽ ഇരുവർക്കും വിലക്കേർപ്പെടുത്തുകയാണ് എന്നും എയർ ഇന്ത്യ വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ALSO READ: ആധാർ വിവരങ്ങള്‍ സൗജന്യമായി മാറ്റാൻ ഇനി 2 ദിവസംകൂടി മാത്രം!!
വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർശന നടപടികൾ സ്വീകരിക്കുമെന്ന് ഡയറക്ട്‌റേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും(ഡി.ജി.സി.എ) അറിയിച്ചു. ഗുരുതരമായ സുരക്ഷാ ലംഘനമാണ് നടന്നതെന്നും പൈലറ്റുമാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. അപകട സാധ്യത ഏറ്റവും കൂടുതലുള്ള പാതയാണ് ഡൽഹി-ലേ. ഒരു മാസം മുമ്പ് ഡൽഹി-ദുബായ് റൂട്ടിലും സമാനമായ സംഭവം നടന്നിരുന്നു.അന്ന് പെൺസുഹൃത്തിനെ കോക്പിറ്റിൽ കടക്കാൻ അനുവദിച്ച പൈലറ്റിന് വിലക്കേർപ്പെടുത്തുകയും 30 ലക്ഷം രൂപ പിഴയിടാക്കുകയും ചെയ്തിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ആൺസുഹൃത്തുമായി വഴക്കിട്ടതിന് പിന്നാലെ വിമാനത്താവളത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് യുവതി. വെള്ളിയാഴ്ച രാത്രിയോടെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഭവം നടക്കുന്നത്. ഡിപ്പാർച്ചർ റാമ്പിന്റെ റെയിലിങ്ങിന് മുകളിൽ കയറിയ യുവതി, താഴേക്ക് ചാടുമെന്ന് പറഞ്ഞുകൊണ്ട് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.
സംഭവത്തിൽ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബെംഗളൂരു സ്വദേശിനിയായ എം. ശ്വേത (22) യാണ് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് എയർപോർട്ടിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. ശ്വേതയുടെ ആൺസുഹൃത്ത് വിഷ്ണുവർധനുമായുള്ള തർക്കത്തിന് പിന്നാലെയാണ് യുവതി ഈ പ്രവർത്തി ചെയ്യാൻ ഒരുങ്ങിയത്.
ഇരുവരും ബെംഗളൂരുവിൽനിന്ന് ഹൈദരാബാദിൽ എത്തിയതായിരുന്നു. തിരിച്ചു യാത്ര ചെയ്യുന്നതിനായാണ് ഇരുവരും ഹൈദരാബാദ് എയർപോർട്ടിൽ വെള്ളിയാഴ്ച രാത്രിയോടെ എത്തിയത്. രാത്രി അകദേശം 11 മണിയോടെയാണ് ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുന്നത്. സംസാരിച്ചുകൊണ്ടു നിന്ന ഇരുവരും തമ്മിൽ ഏതോ വിഷയത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും അത് അവർ തമ്മിൽ വാക്കു തർക്കമുണ്ടാകാനും കാരണമായി.
പ്രകോപിതയായ ശ്വേത ഡിപ്പാർച്ചർ റാമ്പിന്റെ റെയിലിങ്ങിന് മുകളിൽ കയറി നിന്നുകൊണ്ട് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ എയർപോർട്ടിൽ എത്തിയ മറ്റു യാത്രക്കാരും പരിഭ്രാന്തിയിൽ ആയി. റെയിലിങ്ങിൽനിന്ന് തൂങ്ങിക്കിടക്കുന്ന ശ്വേതയെ കണ്ട് ആളുകൾ വിമാനത്താവളത്തിലെ ബന്ധപ്പെട്ട ജീവനക്കാരെയും സുരക്ഷാജീവനക്കാരെയും വിവരം അറിയിക്കുകയായിരുന്നു. എന്നാൽ ആളുകൾ എന്തൊക്കെ പറഞ്ഞിട്ടും യുവതി റാമ്പിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല.
ഇതോടെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരിൽ ഒരാൾ യുവതിയുമായി അനുനയ സംഭാഷണം നടത്തുകയായിരുന്നു. തുടർന്ന് ശ്വേതയെ പിടിച്ച് മുകളിലേക്ക് കയറ്റി രക്ഷപ്പെടുത്തുകയുമായിരുന്നു. ഇതിന് പിന്നാലെ പിന്നാലെ ശ്വേതയെയും ആൺ സുഹൃത്തായ വിഷ്ണുവർധനെയും പോലീസ് വിളിച്ചു വരുത്തി പ്രത്യേകം കൗൺസിലിങ് നൽകി. അതിനു ശേഷമാണ് ഇരുവരെയും തിരിച്ചയച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...