Kavaratti : രാജ്യദ്രോഹകുറ്റം (Sedition)  ചുമത്തിയ യുവ സംവിധായിക ഐഷ സുൽത്താനയെ (Aisha Sulthana)  ലക്ഷദ്വീപ് പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇത് മൂന്നാം ദിവസമാണ് ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നത്. ഇന്നലെ എട്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ഐഷയെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കവരത്തി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് ഇന്നലെ ഐഷ സുൽത്താനയെ (Aisha Sulthana) ചോദ്യം ചെയ്തത്. ഐഷയെ ഇന്നലെ തന്നെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അറസ്റ്റ് ചെയ്തില്ല.  നേരത്തെ ഹൈക്കോടതി ഇവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ച ഐഷ സുൽത്താനയോട് മൂന്ന് ദിവസം കൂടി ദ്വീപിൽ തുടരാൻ നിർദേശിക്കുകയായിരുന്നു.


ALSO READ: Lakshadweep Sedition Case : രാജ്യദ്രോഹക്കുറ്റത്തിന് ഐഷ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും


ചാനൽ ചർച്ചയ്ക്കിടെ നടത്തിയ രാജ്യ ദ്രോഹപരമായ  പരാമർശത്തിനാണ് കേസ്. കവരത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്.  കേന്ദ്രസർക്കാർ കോവിഡ് (Covid 19) രോഗബാധയെ ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ജൈവായുധമായി ഉപയോഗിക്കുന്നുവെന്ന് മീഡിയ വൺ ചാനലിൽ നടന്ന ചർച്ചയിലാണ് ഐഷ വിവാദ പരാമർശം നടത്തിയത്.


ALSO READ: Lakshadweep : ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു


ചൈന കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെ കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽ ഖോട പ​േട്ടലെന്ന ബയോവെപ്പൺ ഉപയോഗിച്ചുവെന്നാണ് ഐഷ പറഞ്ഞത്. ഇതിനെ തുടർന്ന് ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയിലാണ് ഐഷയ്ക്ക് എതിരെ കേസെടുത്തത്.


ALSO READ: Lakshadweep അഡ്മിനിസ്ട്രേഷൻ വിവാദ നടപടികൾ തുടരുന്നു; ടൂറിസം നടത്തിപ്പിന്റെ അവകാശം പൂർണമായി കോർപ്പറേറ്റുകൾക്ക് നൽകാൻ നീക്കം


ഇന്ന് രാവിലെ 9.45ന് കവരത്തി പോലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ഐഷയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ബന്ധുക്കൾ ആശുപത്രിയിലായതിനാൽ കൊച്ചിയിലേക്ക് മടങ്ങണമെന്ന് ഐഷ പോലീസിനോട് ആവശ്യപ്പെട്ടു. ലക്ഷദ്വീപിൽ തുടരണോയെന്നുള്ള കാര്യത്തിൽ ഇന്ന് തീരുമാനമറിയിക്കുമെന്ന് പോലീസ് പറഞ്ഞു. ഐഷയുടെ സാമ്പത്തിക ഇടപാടുകളടക്കം പൊലീസ് ചോദിച്ചറിഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.