Kavaratti : ഐഷ സുൽത്താനയെ (Aisha Sulthana) കവരത്തി പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇത് രണ്ടാം തവണയാണ് ആയിഷയെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. ഐഷയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഐഷയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആദ്യ തവണ ഞായറാഴ്ചയാണ് ഐഷയെ (Aisha Sulthana) ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യലിന് ശേഷം മൂന്ന് ദിവസം കൂടി ലക്ഷദ്വീപിൽ തന്നെ തുടരണമെന്നും പൊലീസ് ഉദ്യോഗസ്ഥർ ഐഷ സുൽത്താനയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ 10.30 ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ALSO READ: Lakshadweep : ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു
ചാനൽ ചർച്ചയ്ക്കിടെ നടത്തിയ രാജ്യ ദ്രോഹപരമായ പരാമർശത്തിനാണ് കേസ്. കവരത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേന്ദ്രസർക്കാർ കോവിഡ് (Covid 19) രോഗബാധയെ ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ജൈവായുധമായി ഉപയോഗിക്കുന്നുവെന്ന് മീഡിയ വൺ ചാനലിൽ നടന്ന ചർച്ചയിലാണ് ഐഷ വിവാദ പരാമർശം നടത്തിയത്.
ചൈന കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെ കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽ ഖോട പേട്ടലെന്ന ബയോവെപ്പൺ ഉപയോഗിച്ചുവെന്നാണ് ഐഷ പറഞ്ഞത്. ഇതിനെ തുടർന്ന് ഐഷ സുൽത്താനയുടെ പരാമർശം രാജ്യദ്രോഹപരമാണെന്ന് ആരോപിച്ച് യുവമോർച്ച പാലക്കാട് (Palakad)അധ്യക്ഷൻ പ്രശാന്ത് ശിവൻ പരാതി നൽകുകയും ചെയ്തിരുന്നു.
ALSO READ: Lakshadweep: ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധം; ലക്ഷദ്വീപിൽ നിരാഹാര സമരം ആരംഭിച്ചു
താൻ രാജ്യത്തിനെയോ സർക്കാരിനെയോ ലക്‌ഷ്യം വെച്ചല്ല അങ്ങനെയൊരു പരാമർശം നടത്തിയതെന്നും പ്രഫൂൽ പട്ടേലിനെ ഉദ്ദേശിച്ച് മാത്രമാണ് പറഞ്ഞതെന്നും ഐഷ സുൽത്താന വിശദീകരണം നൽകിയിരുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് ഐഷ വിശദീകരണം നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.