ഡോവലിൻറെ ഒരൊറ്റ കാൾ: അമേരിക്കയിൽ നിന്നെത്തി അടിയന്തിര മെഡിക്കൽ ഉപകരണങ്ങൾ
രാജ്യം എപ്പോഴൊക്കെ പ്രതിസന്ധികളെ നേരിട്ടുണ്ടോ അപ്പോഴോക്കെ രക്ഷകനായി ഇദ്ദേഹം അവിടെ ഉണ്ടാവും.
കോവിഡ് (Covid Second Wave) പ്രതിസന്ധിയിൽ വീർപ്പ് മുട്ടിയ ഇന്ത്യ ലോക രാജ്യങ്ങളുടെയെല്ലാം സഹായം അഭ്യർഥിച്ചു. പാർലമെൻറിലെ സൌത്ത് ബ്ലോക്കിൽ നിന്നും ഒരു കാൾ വൈറ്റ് ഹൌസിലേക്കും എത്തി. അപ്പുറത്ത് അമേരിക്കൻ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് Jake Sullivan മറുപുറത്ത് ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.
അധികം താമസിച്ചില്ല ഇന്ത്യയിലേക്ക് ആവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങൾ ഉടൻ ഇറക്കുമതി ചെയ്യുമെന്ന് അമേരിക്ക (America) ഒൌദ്യോഗികമായി പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധി കാലഘട്ടത്ത് അമേരിക്കക്ക് ഇന്ത്യ ചെയ്ത സഹായങ്ങൾ ഒാരോന്നും അക്കമിട്ട് പറഞ്ഞു പ്രസംഗത്തിൽ ജേക്ക് സള്ളിവൻ.
ALSO READ:Maharashtra Covid update: മഹാരാഷ്ട്ര ഭീതിയില്‍, കോവിഡ് വ്യാപനവും മരണനിരക്കും നിയന്ത്രണാതീതം
അതാണ് ഡോവൽ (Ajith Doval) ഇഫക്ട്. രാജ്യം എപ്പോഴൊക്കെ വലിയ പ്രതിസന്ധികളെ നേരിടേണ്ടി വന്നിട്ടുണ്ടോ അപ്പോഴൊക്കെ രാജ്യത്തിനൊപ്പം ഡോവൽ ഉണ്ടായിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ തീരുമാനമെടുക്കാൻ അദ്ദേഹത്തിനുള്ള കഴിവ് പ്രശംസനീയമാണ്.
ALSO READ : വാക്സിനെതിരായ അസത്യപ്രചരണങ്ങളിൽ വീഴരുത്; സൗജന്യ വാക്സിനേഷൻ തുടരുമെന്നും പ്രധാനമന്ത്രി
മരുന്ന് നിർമ്മാണത്തിനായുള്ള അസംസ്കൃത വസ്തുക്കൾ,ടെസ്റ്റിങ്ങ് കിറ്റുകൾ,വെൻറിലേറ്ററുകൾ,പി.പി.ഇ കിറ്റുകൾ തുടങ്ങി ആവശ്യമുള്ളവ എല്ലാമായി അമേരിക്കൻ എയർഫോഴ്സ് വിമാനങ്ങൾ താമസിക്കാതെ ഇന്ത്യിലേക്കെത്തും.
എല്ലാത്തിനും പിന്നിലെ ബുദ്ധികേന്ദ്രം രാജ്യത്തിൻറെ സ്വന്തം സ്പൈ എന്നറിയപ്പെടുന്ന ആ മനുഷ്യൻ തന്നെ. ഡോവൽ പിന്നണിയിലാണെങ്കിലും അമേരിക്കൻ സഹായ പ്രഖ്യാപനത്തിന് പിന്നാലെ ഡോവലിനായി ട്വിറ്ററിൽ ആരാധകർ ക്യാമ്പയിൻ ആരംഭിച്ചു. അജിത് ഡോവൽ എന്ന ഹാഷ്ടാഗിൽ അതങ്ങനെ ഹിറ്റായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.