Ajith Doval: ഇന്ത്യൻ ജെയിംസ് ബോണ്ടിന് ഇന്ന് പിറന്നാൾ
ദേശിയ സുരക്ഷാ ഉപദേഷ്ടാവെന്ന നിലയിൽ രാജ്യത്തിന്റെ സുപ്രധാന നീക്കങ്ങളുടെയെല്ലാം തലച്ചോർ ഡോവലാണ്. 1945-ൽ ഉത്തരാഖണ്ഡിലാണ് ഡോവൽ ജനിച്ചത്.
ന്യൂഡൽഹി: ഇന്ത്യൻ ജെയിംസ് ബോണ്ടിന് ഇന്നാണ് പിറന്നാൾ. സംശയിക്കേണ്ട സാക്ഷാൽ അജിത് ഡോവൽ തന്നെ. ദേശിയ സുരക്ഷാ ഉപദേഷ്ടാവെന്ന നിലയിൽ രാജ്യത്തിന്റെ സുപ്രധാന നീക്കങ്ങളുടെയെല്ലാം തലച്ചോർ ഡോവലാണ്. മുൻ രഹസ്യാന്വേഷണ വിഭാഗം തലവനുമാണ് അദ്ദേഹം.1945-ൽ ഉത്തരാഖണ്ഡിലാണ് ഡോവൽ ജനിച്ചത്.
ALSO READ: Jackma ഒടുവിൽ പ്രത്യക്ഷപ്പെട്ടു-മൂന്ന് മാസത്തിന് ശേഷം
1968 ബാച്ച് കേരളാ കേഡർ ഐ.പി.എസ്(Kerala Police) ഉദ്യോഗസ്ഥനാണ് അദ്ദേഹം. 1971 ലെ തലശ്ശേരി കലാപം അമർച്ച ചെയ്യാൻ അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ അവിടത്തെ എ.എസ്.പി. ആയി അയച്ചത് ഡോവലിനെ ആയിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണറായി ഏഴുവർഷക്കാലം പാകിസ്താനിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. 33 വർഷവും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്.പത്തുവർഷം ഐ.ബി.യുടെ(Intelligence Bureau) ഓപ്പറേഷൻ വിംഗിന്റെ തലവനുമായിരുന്നു.
ALSO READ: രക്ത സാക്ഷിദിനത്തിൽ രാജ്യം രണ്ട് മിനിട്ട് മൗനം ആചരിക്കും
സുവർണ്ണ ക്ഷേത്രത്തിലൊളിച്ച(Golden Temple) ഖാലിസ്ഥാൻ ഭീകരർക്കെതിരായി നടന്ന ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിലെ(ബ്ലൂസ്റ്റാർ ഒാപ്പറേഷന് ശേഷം) നിർണ്ണായക രഹസ്യവിവരങ്ങൾ ഇദ്ദേഹമായിരുന്നു നൽകിയത്. 1999-ൽ നടന്ന കാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി ആശയവിനിമയം നടത്തി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അജിതിന്റെ നേതൃത്വത്തിൽ നടന്നു. പഞ്ചാബ്, ജമ്മുകാശ്മീർ, ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലെല്ലാം നിർണ്ണായക സാഹചര്യങ്ങളുണ്ടായപ്പോൾ അജിത് ഡോവൽ നിയമിതനായിരുന്നു.
ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ദൂതനായി ഡോവലിനെ ഇന്ത്യ നിയമിച്ചിരുന്നു.മ്യാന്മർ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള ഒട്ടനവധി വിഷയങ്ങളിൽ അജിത് ഡോവൽ നിയമിക്കപ്പെട്ടിട്ടുണ്ട്. സർജിക്കൽ സ്ട്രൈക്ക് മുതൽ ഇന്ത്യയുടെ എല്ലാ ടോപ് സീക്രട്ട് മിഷനുകളിലും ഡോവലിന്റെ ബുദ്ധിയാണ്. ഇതൊക്കെ കൊണ്ട് തന്നെയാണ് അദ്ദേഹത്തെ ആരാധകർ ഇന്ത്യൻ ജെയിംസ് ബോണ്ടെന്ന് വിശേഷിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.