Akhilesh Yadav: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്‍റെ നിര്‍ണ്ണായക നീക്കം, ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
Akhilesh Yadav: പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഭാഗമാണ് സമാജ്‌വാദി പാർട്ടി. പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാവി അനിശ്ചിതത്വത്തിലാണ് എങ്കിലും ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
Lucknow: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ നീക്കം നടത്തി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്, സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി.
Also Read: SP-Congress Seat Sharing: ബീഹാറില്‍ ഇന്ത്യ സഖ്യം ഉലയുമ്പോള്‍ ഉത്തര്‍ പ്രദേശില്‍നിന്ന് ശുഭവാര്‍ത്ത!!
ആദ്യ പട്ടികയിൽ അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിൾ യാദവ് ഉൾപ്പെടെ 16 സ്ഥാനാർത്ഥികളുടെ പേരുകളാണ് സമാജ്‌വാദി പാർട്ടി പ്രഖ്യാപിച്ചത്. മെയിൻപുരിയിൽ നിന്ന് ഡിംപിൾ യാദവ് മത്സരിക്കും. പാര്‍ട്ടി സ്ഥാപക അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവിന്‍റെ നിര്യാണത്തോടെ ഒഴിവുവന്ന മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഡിംപിൾ യാദവ് മത്സരിക്കുകയായിരുന്നു. നിലവിൽ മെയിൻപുരിയിൽ നിന്നുള്ള ലോക്‌സഭാംഗമാണ് ഡിംപിൾ യാദവ്. പാർട്ടിയുടെ പരമ്പരാഗത മണ്ഡലമാണ് മെയിൻപുരി.
Also Read: Laughing Buddha: വീട്ടിലും ഓഫീസിലും ലാഫിംഗ് ബുദ്ധയെ വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, സമ്പത്ത് നിറയും!!
പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഭാഗമാണ് സമാജ്‌വാദി പാർട്ടി. പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാവി അനിശ്ചിതത്വത്തിലാണ് എങ്കിലും ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഉത്തർപ്രദേശിള്‍ ആകെയുള്ള 80 ലോക്‌സഭാ സീറ്റുകളിൽ 11 സീറ്റുകളില്‍ കോൺഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കും. 7 സീറ്റുകളില്‍ രാഷ്ട്രീയ ലോക് ദള്‍ (RLD) മത്സരിക്കും.
ഉത്തര്‍ പ്രദേശില്‍ എസ്പിയും കോൺഗ്രസും ഒരുമിച്ച് പോരാടുമെന്നും 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കടുത്ത പോരാട്ടം നൽകുകയും ചെയ്യുമെന്ന് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടിരുന്ന
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.