New Delhi: പ്രവാചകനായ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍  വരുത്തിയ കോലാഹലങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുകയാണ്.  വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി കൈകൊണ്ടുവെങ്കിലും വിവാദം കെട്ടടങ്ങുന്ന ലക്ഷണമില്ല... മറിച്ച് അടുത്ത തലത്തിലേയ്ക്ക് കടക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തിന്‍റെ പതിഫലനം അറബി നാടുകളിലും അലയടിച്ചു.    നിരവധി അറബി രാജ്യങ്ങള്‍  ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു., പ്രസ്താവനകള്‍ പുറത്തിറക്കി.  നൂപുർ ശർമ്മയെ ഭാരതീയ ജനതാ പാർട്ടി സസ്‌പെൻഡ് ചെയ്യുകയും നവീൻ കുമാർ ജിൻഡാലിനെ പാർട്ടി പുറത്താക്കുകയും ചെയ്‌തു.   കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്‍റെ നയം വ്യക്തമാക്കിക്കൊണ്ട്  പ്രസ്താവന പുറത്തിറക്കി എങ്കിലും വിവാദം ഇപ്പോഴും തുടരുകയാണ്. 


Also Read: Nupur Sharma Controversy: ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചകനിന്ദയെ അപലപിച്ച് സൗദി അറേബ്യ, ബഹ്‌റൈന്‍


അതേസമയം, മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശത്തിന്‍റെ  പേരിൽ രാജ്യത്തെ പല നഗരങ്ങളിലും ചാവേർ ആക്രമണങ്ങൾ നടത്തുമെന്ന ഭീഷണി മുഴക്കിയിരിയ്ക്കുകയാണ് ഭീകര സംഘടനയായ അല്‍ഖ്വയ്ദ.  ഡൽഹി, മുംബൈ, യുപി, ഗുജറാത്ത് എന്നിവിടങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്നാണ് അല്‍ഖ്വയ്ദയുടെ മുന്നറിയിപ്പ്. പ്രവാചകനെ അപമാനിക്കുന്നവരെ കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയിരിയ്ക്കുന്നത്.  'പ്രവാചകന്‍റെ മഹത്വത്തിന് വേണ്ടിയാണ്  പോരാട്ടം.  


Also Read:  മഹാദേവിനെ അപമാനിക്കുന്നത് സഹിക്കാൻ കഴിഞ്ഞില്ല, എന്‍റെ വാക്കുകൾ നിരുപാധികം പിൻവലിക്കുന്നു, നൂപുര്‍ ശര്‍മ


ബിജെപി നേതാക്കള്‍ നടത്തിയ വിവാദ പരാമർശങ്ങളെത്തുടര്‍ന്ന്  ഇറാൻ, ഇറാഖ്, മാലിദ്വീപ്, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ, അഫ്ഘാനിസ്ഥാന്‍, പാക്കിസ്ഥാൻ, ബഹ്‌റൈൻ, ലിബിയ, ഇന്തോനേഷ്യ തുടങ്ങി 15 രാജ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയ്‌ക്കെതിരെ  ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.