ദിബ്രുഗഡ്: അസമിൽ  (Assam)  നിന്നുള്ള ഒരു വനിതാ ഡോക്ടറിൽ ഒരേസമയം രണ്ട് വ്യത്യസ്തതരം കൊറോണ വൈറസ് (Coronavirus) ബാധിച്ചതായി കണ്ടെത്തി. രാജ്യത്തെ ആദ്യത്തെ സംഭവമാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ (RMRC) സീനിയർ സയന്റിസ്റ്റ് ഡോ. ബി. ബോർക്കകോട്ടിയാണ് ഈ വിവരം നൽകിയത്. 


Also Read: India COVID Update : രാജ്യത്ത് കഴിഞ്ഞ 4 മാസങ്ങളിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കുകൾ; 30,093 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു


ഇന്ത്യയിലെ ആദ്യ കേസ് (first case in India)


കൊറോണ വാക്സിന്റെ (Corona Virus) രണ്ട് ഡോസുകളും എടുത്തിട്ടും, വൈറസിന്റെ ആൽഫ, ഡെൽറ്റ രൂപങ്ങൾ ഡോക്ടർമാരിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മെയ് മാസത്തിൽ ആർ‌എം‌ആർ‌സിയുടെ (RMRC) ലബോറട്ടറിയിൽ പരിശോധിച്ച രോഗിയിൽ ഇരട്ട അണുബാധ കണ്ടെത്തിയിരുന്നു.


ബ്രിട്ടൻ, ബ്രസീൽ, പോർച്ചുഗൽ എന്നിവിടങ്ങളിൽ ചില ഇരട്ട അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇത്തരമൊരു കേസ് മുമ്പ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഡോ.Dr Borkakoti വ്യക്തമാക്കി.


Also Read: Kerala COVID Update : സംസ്ഥാനത്തെ കോവിഡ് കണക്ക് ഉയരുന്നു, TPR 12 ശതമാനത്തിനരികെ


ഇതാണ് ലക്ഷണങ്ങൾ


വാക്സിനേഷന്റെ (Corona Vaccine) രണ്ട് ഡോസുകളും എടുത്ത ഒരു മാസത്തിന് ശേഷം ഡോക്‌ടർമാരായ ഭാര്യാ-ഭർത്താവിന്  കൊറോണ വൈറസിന്റെ ആൽഫ വേരിയന്റ് (Coronavirus alpha variant) വകഭേദം ബാധിച്ചു.  ഇവർ രണ്ടുപേരും കൊവിഡ് കെയർ സെന്ററിൽ ഡ്യൂട്ടി ചെയ്ത് വരികയായിരുന്നു.  


ഞങ്ങൾ വീണ്ടും ദമ്പതികളുടെ സാമ്പിളുകൾ ശേഖരിച്ചുവെന്നും പരിശോധനയുടെ രണ്ടാം ഘട്ടത്തിൽ വനിതാ ഡോക്‌ടറിൽ ഇരട്ട അണുബാധ വീണ്ടും സ്ഥിരീകരിവെന്നും മുതിർന്ന ശാസ്ത്രജ്ഞൻ പറഞ്ഞു. 


Also Read: England കോവിഡ് നിയന്ത്രണങ്ങൾ എല്ലാം പിൻവലിച്ചു, മാസ്ക്കും സാമൂഹിക അകലവും വേണ്ട, നിശാക്ലബുകൾക്ക് പ്രവർത്തിക്കാൻ അനുമതി


തൊണ്ടവേദന, ശരീരവേദന, ഉറക്കമില്ലായ്മ എന്നിവയുടെ നേരിയ ലക്ഷണങ്ങളാണ് ലേഡി ഡോക്ടർക്ക് ഉള്ളതെന്നും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.