EPFO യുടെ പാൻ, ബാങ്ക് അക്കൗണ്ട് തുടങ്ങിയ കാര്യങ്ങളിലുള്ള പ്രത്യേക അലേർട്ടുകൾ ശ്രദ്ധിക്കൂ...
ആരെങ്കിലും ഇപിഎഫ്‌ഒയുടെ പേരിൽ നിങ്ങളോട് ഇത്തരം വിവരങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ മനസിലാക്കുക നിങ്ങൾ കബളിപ്പിക്കപ്പെടാൻ പോകുന്നുവെന്ന്.
EPFO തങ്ങളുടെ എല്ലാ സബ്സ്‌ക്രൈബുകാർക്കും ഒരു പ്രത്യേക അലേർട്ട് നൽകിയിട്ടുണ്ട്. അലർട്ടിൽ EPFO തങ്ങളുടെ വരിക്കാരോട് പറഞ്ഞിട്ടുണ്ട് ആധാർ നമ്പർ, യുഎഎൻ നമ്പർ, പാൻ നമ്പർ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയുടെ വിവരങ്ങൾ ഫോൺ വഴിയോ സോഷ്യൽ മീഡിയ വഴിയോ ഒരിക്കലും തങ്ങൾ ആവശ്യപ്പെടില്ലയെന്ന്. ഒരുപക്ഷേ ആരെങ്കിലും ഇപിഎഫ്‌ഒയുടെ പേരിൽ നിങ്ങളോട് ഇത്തരം വിവരങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ നിങ്ങൾ മനസ്സിലാക്കണം ആരോ നിങ്ങളെ കബളിപ്പിക്കാൻ നോക്കുകയാണെന്ന്.
Also read: യൂറോപ്യൻ സൈന്യത്തെ കടലിൽ പരാജയപ്പെടുത്തിയ ആദ്യ രാജാവാണ് കേരളത്തിലെ മാർത്താണ്ഡ വർമ്മ
ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക
EPFO വ്യക്തമായി പറഞ്ഞിരിക്കുകയാണ് ഈ സംഘടന ഒരിക്കലും സോഷ്യൽ മീഡിയ വഴിയോ ഫോൺ വഴിയോ വരിക്കാരിൽ നിന്നും ആധാർ നമ്പർ, യുഎഎൻ നമ്പർ, പാൻ നമ്പർ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയുടെ വിവരങ്ങൾ ഒരിക്കലും വാങ്ങില്ലയെന്നും. അതുകൊണ്ടുതന്നെ അജ്ഞാതനായ ഒരാളുമായി ഈ പ്രധാനപ്പെട്ട വിശദാംശങ്ങൾ ഒരിക്കലും പങ്കിടരുതെന്നും ഇതിൽ ശ്രദ്ധവേണമെന്നും. മാത്രമല്ല EPFO ഒരിക്കലും ഒരു അംഗത്തോടോ വരിക്കാരനോടോ അക്കൗണ്ടിലേക്ക് പണം അയയ്ക്കാനും ആവശ്യപ്പെടില്ലയെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇങ്ങനെ എന്തെങ്കിലും ആവശ്യപ്പെട്ട് നിങ്ങളുടെ അടുത്ത് ഫോൺ കാൾ വന്നാൽ അതിനോട് പ്രതികരിക്കരുതെന്നും. ഇത് നിങ്ങളെ ചതിക്കാൻ വേണ്ടിയാണെന്നും EPFO അറിയിച്ചിട്ടുണ്ട്.
Also read: ഇന്ന് ശനി ജയന്തി... ശനീശ്വരനെ ഭജിക്കുന്നത് ഉത്തമം
ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്യുന്നത് എളുപ്പമായി
വുഹാനിലെ കോറോണ വൈറസിന്റെ (Covid19)വ്യാപനം തടയുന്നതിനായി രാജ്യത്തുടനീളം lock down പ്രഖ്യാപിച്ചിരിക്കുകയാണ്. പകർച്ചവ്യാധിയുടെ ഭീകരത മനസ്സിലാക്കി കൊണ്ട്, ഇപിഎഫ്ഒ കമ്പനികൾക്ക് രജിസ്ട്രേഷൻ പ്രക്രിയ വളരെ എളുപ്പമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കമ്പനികൾ രജിസ്ട്രേഷനായി ഇപിഎഫ് ഓഫീസിലേക്ക് പോകേണ്ടതുമില്ല ഒരു രേഖകളും സമർപ്പിക്കേണ്ടതില്ല. സാഹചര്യം മനസ്സിലാക്കി ഇപിഎഫ്‌ഒയിലെ രജിസ്ട്രേഷൻ സംവിധാനം പൂർണ്ണമായും ഓൺലൈനാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ആവശ്യമായ എല്ലാ പേപ്പറുകളും ഓൺലൈൻ വഴി അപ്‌ലോഡ് ചെയ്യേണ്ടിവരും.
വെബ്‌സൈറ്റിനെക്കുറിച്ച് EPFO ...
EPFO അതിന്റെ എല്ലാ അംഗങ്ങളോടും കമ്പനികളോടും വ്യക്തമായി പറഞ്ഞിട്ടുണ്ട് വിലാസം പരിശോധിച്ചതിനുശേഷം മാത്രമേ ഇപിഎഫ്‌ഒ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാൻ പാടുള്ളൂവെന്ന്. കാരണം ചിലർ ഇപിഎഫ്ഒയുടെ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് വരിക്കാരെ വഞ്ചിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. EPFO വകുപ്പ് നൽകിയ വിവരങ്ങൾ അനുസരിച്ച്, https://www.epfindia.gov.in ആണ് ഇപിഎഫ്ഒയുടെ യഥാർത്ഥ വെബ്സൈറ്റ്.