ഇന്ന് ശനി ജയന്തി... ശനീശ്വരനെ ഭജിക്കുന്നത് ഉത്തമം

ഇന്നത്തെ ദിവസം ശനിദേവനെ ഭജിക്കുന്നത് കണ്ടകശനി, ഏഴരശനി, അഷ്ടമശനി എന്നീ ദോഷങ്ങൾ കുറയ്ക്കാൻ കഴിയുമെന്നാണ് വിശ്വാസം.    

Updated: May 23, 2020, 05:47 AM IST
ഇന്ന് ശനി ജയന്തി... ശനീശ്വരനെ ഭജിക്കുന്നത് ഉത്തമം

ശനിദോഷം അകറ്റാൻ ശനിശ്വരനെ ഭജിക്കുന്നത് നല്ലതാണ്.  ശനിയുടെ അപഹാര കാലഘട്ടത്തിൽ ജീവിതത്തിലും മറ്റ് മേഖലകളിലും തിരിച്ചടിയുണ്ടാകുന്നത് സാധാരണമാണ്.  അതുകൊണ്ട് ഈ സമയം ശനീശ്വരനേയോ അയ്യപ്പസ്വാമിയേയോ ഭജിക്കുന്നത് ദോഷങ്ങൾ മാറുന്നതിന് നല്ലതാണ്.  

Also read: ഈ ഗായത്രി മന്ത്രം ദിവസവും ജപിച്ചു നോക്കൂ...

ഈ സമയം എന്തെല്ലാം ദുരിതങ്ങളാണ് നമ്മെ തേടിയെത്തുന്നതെന്ന് നമുക്ക് തന്നെ അറിയാൻ സാധിക്കില്ല.  അനാരോഗ്യം, ദുരിതം, കടബാധ്യത, മരണം, അപകടം, മനപ്രയാസം അങ്ങനെ എന്തെല്ലാം. 

കൂടാതെ ശനി അനിഷ്ട സ്ഥാനങ്ങളിൽ കൂടി സഞ്ചരിച്ചാൽ തൊഴിൽരംഗത്തെ പ്രതികൂലമായി ബാധിക്കും.   അതുകൊണ്ടുതന്നെ ഇത്തരം സമയങ്ങളിൽ ശനിയാഴ്ച പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നത് നല്ലതാണ് എന്നാണ് വിശ്വാസം അതും ശനിജയന്തി ദിവസമാണെങ്കിൽ പ്രാർത്ഥനയ്ക്ക് ഫലമേറുമെന്നാണ് വിശ്വാസം.  

Also read: ശനി ദോഷത്തിന് ശനിയാഴ്ച വ്രതം നോക്കുന്നത് നല്ലത്...

ശനിദേവന്റെ ജനനം വൈശാഖമാസത്തിലെ അമാവാസിനാളിലെന്നാണ് വിശ്വാസം.  അതുകൊണ്ട് ഈ ദിവസത്തെ അറിയപ്പെടുന്നത് ശനി അമാവാസി എന്നാണ്.  ഈ വർഷത്തെ ശനി ജയന്തി മെയ് 22 ആയ ഇന്നാണ്. 

ഇന്നത്തെ ദിവസം ശനിദേവനെ ഭജിക്കുന്നത് കണ്ടകശനി, ഏഴരശനി, അഷ്ടമശനി എന്നീ ദോഷങ്ങൾ കുറയ്ക്കാൻ കഴിയുമെന്നാണ് വിശ്വാസം.  കൂടാതെ നവഗ്രഹ സ്തോത്രം ജപിക്കുന്നതും നല്ലതാണ്.  ശനീശ്വര സ്തോത്രം വ്രതശുദ്ധിയോടെ ജപിക്കുന്നതും ഉത്തമമാണ്. 

ശനീശ്വര സ്തോത്രം 

നീലാഞ്ജന സമാഭാസം രവിപുത്രം യമാഗ്രജം 
ഛായാമാർത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം