ന്യുഡൽഹി: ഇന്ത്യയുടെ യുദ്ധ ചരിത്രത്തിൽ 1741-മത്തെ വർഷം വളരെ പ്രധാനമാണ്. ഇതേ വർഷം ജൂലൈ മാസത്തിൽ ആണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ തിരുവിതാംകൂറിലെ അന്നത്തെ രാജാവായിരുന്ന മാർത്താണ്ഡ വർമ്മ മഹാരാജാവ് പരമ്പരാഗത ആയുധങ്ങളുമായി കടൽ യുദ്ധത്തിൽ പരാജയപ്പെടുത്തിയത്.
ഒരു മികച്ച ഭരണാധികാരിയായിരുന്നു മാർത്താണ്ഡ വർമ്മ മഹാരാജാവ്
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭാവനയാണ് തിരുവിതാംകൂർ കുടുംബം. ഇതിൽ മാർത്താണ്ഡ വർമ്മ മഹാരാജാവിനെക്കുറിച്ച് അറിയാതെ തിരുവിതാംകൂറിന്റെ ചരിത്രം അപൂർണ്ണമാണ്. 1729 നും 1758 നും ഇടയിൽ 29 വർഷത്തോളം അദ്ദേഹം തിരുവിതാംകൂർ ഭരിച്ചു. ഈ 29 വർഷത്തിനിടയിൽ അദ്ദേഹം തിരുവിതാംകൂറിനെ ഒരു വലിയ രാജ്യമാക്കുകയും തന്റെ എല്ലാ ശത്രുക്കളെയുംഅതായത് രാജ്യത്തിനുള്ളിൽ ഉള്ളാതയാലും പുറമെയുള്ളതായാലും പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. അക്കാലത്തെ മഹത്തായ ശക്തിയായി കണക്കാക്കിയിരുന്ന ഡച്ച് നാവികസേനയേയും മാർത്താണ്ഡ വർമ്മ പരാജയപ്പെടുത്തി.
സമുദ്രത്തിൽ ഡച്ച് നാവികസേനയുടെ ഭരണമായിരുന്നു
നെതർലാൻഡിലെ ആളുകളെയാണ് ഡച്ചുകാർ എന്നുവിളിക്കുന്നത്. പോർച്ചുഗീസുകാരെയും ബ്രിട്ടീഷുകാരെയും പോലെ ഡച്ചുകാരും യൂറോപ്പിലെ ഒരു പ്രധാന ശക്തികളിലൊന്നായിരുന്നു. ഏകദേശം 50 വർഷത്തോളം ലോക വ്യാപാരത്തിൽ അവരുടെ മലക്കോയ്മ ഉണ്ടായിരുന്നു. 1602 ൽ ഡച്ച് സർക്കാർ ഒരു കമ്പനി രൂപീകരിച്ചു. അതിനെ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി എന്നാണ് അറിയപ്പെട്ടിരുന്നത്.
ഈ കമ്പനിയിൽ 17 ഓഹരിയുടമകളുണ്ടായിരുന്നു. ഈ കമ്പനി രൂപീകരിച്ചപ്പോൾ ഏകദേശം 6.5 ദശലക്ഷം ഗിൽഡറിന്റെ (ഡച്ച് കറൻസി) നിക്ഷേപം നടത്തിയിരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ ഏതാണ്ട് 100 ദശലക്ഷം ഡോളറിന് തുല്യം. കമ്പനിയ്ക്ക് 21 വർഷം ഏഷ്യയിൽ വ്യാപാരം നടത്താൻനുള്ള അവകാശമുണ്ടായിരുന്നു. ഇവർക്ക് സ്വന്തമായൊരു സൈന്യം രൂപീകരിക്കാനും അല്ലെങ്കിൽ സ്വന്തമായി യുദ്ധം ആരംഭിക്കാനും അതുമല്ലെങ്കിൽ മറ്റ് രാജ്യങ്ങളിൽ അവരുടേതായ കോളനികൾ സൃഷ്ടിക്കാനും കഴിയുമായിരുന്നു.
ഈ ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ ഈ കമ്പനിയുടെ ശക്തി അക്കാലത്ത് പോർച്ചുഗീസുകാർക്കും ബ്രിട്ടീഷുകാർക്കും ഉള്ളതിനേക്കാൾ കൂടുതലായിരുന്നു. ഇവർ ഏഷ്യയിലെ സുഗന്ധവ്യഞ്ജന വ്യാപാരം ഇവരുടെ കൈപ്പിടിയിലാക്കി. ആ കാലഘട്ടത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ സ്വർണത്തേക്കാൾ വിലപ്പെട്ടതായിരുന്നു.
കുരുമുളകിനെ ചൊല്ലിയായിരുന്നു വഴക്ക്
കുരുമുളക് ഏറ്റവും കൂടുതൽ ലഭ്യമാകുന്നത് കേരളത്തിലായിരുന്നു. ഇതിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് നോട്ടമുണ്ടായിരുന്നു. കുരുമുളക് അത്തരമൊരു സുഗന്ധവ്യഞ്ജനമായിരുന്നു ഇതിന് ലോകമെമ്പാടും ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. അക്കാലത്ത് കുരുമുളകിന് സ്വർണത്തേക്കാൾ വിലയുണ്ടായിരുന്നു. അക്കാലത്ത് കുരുമുളക് നിധികൾ തേടിയുള്ള യൂറോപ്യൻ ശക്തികളുടെ യാത്ര കേരളത്തിലെ കടൽത്തീരങ്ങളിലേക്ക് എത്തിക്കുകയായിരുന്നു.
ഈ സമയത്താണ് തിരുവിതാംക്കൂർ മണ്ണിൽ മാർത്താണ്ഡ വർമ്മ കാലുറപ്പിച്ചതും സ്വന്തം സാമ്രാജ്യം വികസിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയതും. അദ്ദേഹം തിരുവിതാംകൂറിനെ ഒരു വലിയ സാമ്രാജ്യമാക്കി മാറ്റാൻ ആഗ്രഹിച്ചിരുന്നു. അതിനായി അദ്ദേഹം ചുറ്റുമുള്ള നാട്ടുരാജ്യങ്ങളെ കീഴ്പ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ശ്രദ്ധ പിന്നെ കുരുമുളക് കൃഷി ഏറ്റവും കൂടുതലുള്ള ഓടനാട് എന്ന ദേഹത്തിലായിരുന്നു. എന്നാൽ ഓടനാടിന്റെ കുരുമുളക് വ്യാപാരം ഡച്ച് കമ്പനിയുടെ അധീനതയിലായിരുന്നു. അത് തകർക്കാൻ മാർത്താണ്ഡ വർമ്മ മഹാരാജാവ് ആഗ്രഹിച്ചിരുന്നു.
കുരുമുളകിനായി യുദ്ധ കാഹളം മുഴങ്ങി
ഡച്ച് ഗവർണർ മാർത്താണ്ഡ വർമ്മയോട് ഓടനാടിന്റെ കാര്യങ്ങളിൽ ഇടപെടരുതെന്ന് താക്കീത് നൽകി. എന്നാൽ ഇക്കാര്യം മാർത്താണ്ഡ വർമ്മ മഹാരാജാവിന് സമ്മതമല്ലായിരുന്നു. ഇതേതുടർന്ന് ഡച്ച് സൈന്യവും തിരുവിതാംകൂർ സൈന്യവും പരസ്പരം യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. 1741 ന്റെ തുടക്കത്തിൽ ഡച്ച് ക്യാപ്റ്റൻ ഡി. ലെനോയിയുടെ നേതൃത്വത്തിൽ ഡച്ച് സൈന്യം കൊളച്ചലിൽ എത്തി. 1741 മെയ് മാസത്തിലാണ് യുദ്ധത്തിന് തുടക്കം കുറിച്ചത്.
മാർത്താണ്ഡ വർമ്മ മഹാരാജാവും എല്ലാ അർത്ഥത്തിലും യുദ്ധത്തിനായി തയ്യാറായിരുന്നു. അദ്ദേഹം തിരുവത്താറിലെ ആദി കേശവ ക്ഷേത്രത്തിൽ പോകുകയും അവിടെ തന്റെ പടവാൾ പൂജിക്കുകയും ചെയ്തു.
കമ്പനി സൈന്യത്തിന്റെ കയ്യിൽ ആധുനിക ആയുധങ്ങളുണ്ടായിരുന്നു
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കയ്യിൽ അക്കാലത്തെ ഏറ്റവും ആധുനിക ആയുധങ്ങൾ ഉണ്ടായിരുന്നു. ആ സമയം ലോകത്തിലെ ഏറ്റവും സമ്പന്നമായ കമ്പനിയായിരുന്നു അത്. ഡച്ച് കമാൻഡർ ഡി ലെനോയ് ശ്രീലങ്കയിൽ നിന്നും ഏഴ് വലിയ യുദ്ധക്കപ്പലുകളും നിരവധി ചെറിയ കപ്പലുകളുമായി എത്തി. ഡച്ച് സൈന്യം കോളച്ചൽ തീരത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. കൊളച്ചലിൽ നിന്നും മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ രാജധാനിയായ പത്മനാഭപുരത്തിലേക്ക് വെറും 13 കിലോമീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളൂ.
ഡച്ച് കടൽ കപ്പലുകൾ തിരുവിതാംകൂറിന്റെ കടൽ തീരത്തെ വളഞ്ഞു. അവരുടെ പീരങ്കികൾ തിരുവിതാംകൂറിന്റെ നഗരത്തിലേക്ക് ബോംബാക്രമണം തുടർന്നു. ഡച്ച് കമ്പനി അവിടെ നിന്നുകൊണ്ട് നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടു. മൂന്നുദിവസം തുടർച്ചയായി നഗരത്തിൽ വെടിയുണ്ടകൾ പാറിച്ചു. ഇതോടെ നഗരം വിജനമായി. അതേസമയം ആധുനിക യുദ്ധ സമഗ്രഹികളുമായി നിൽക്കുന്ന ഡച്ച് സൈന്യത്തെ എങ്ങനെ നേരിടുമെന്ന ചിന്ത മാർത്താണ്ഡ വർമ്മയെ ആശങ്കപ്പെടുത്തി.
യുദ്ധത്തിൽ ജയിച്ച് ധീരനായ മാർത്താണ്ഡ വർമ്മ
യുദ്ധം നടന്നപ്പോൾ വിജയിച്ചത് ആധുനിക ആയുധങ്ങളായിരുന്നില്ല മറിച്ച് ബുദ്ധിയും ധൈര്യവും ആയിരുന്നു. ഡച്ച് സൈന്യം പീരങ്കികൾ പ്രയോഗിച്ചു. എന്നാൽ മാർത്താണ്ഡ വർമ്മ ബുദ്ധി ഉപയോഗിച്ചാണ് കളിച്ചത്. അദ്ദേഹം തെങ്ങുകൾ മുറിച്ച് കാളവണ്ടികളിൽ പീരങ്കികൾ വയ്ക്കുംപോലെ ആക്കി. ഡച്ച് സൈന്യത്തിന്റെ ഒരു യുദ്ധതന്ത്രം എന്നത് അവർ ആദ്യം പീരങ്കികളിലൂടെ കടലിൽ നിന്ന് ഷെല്ലുകൾ ഉപയോഗിച്ചു എന്നതാണ്. അതിനുശേഷം ഡച്ച് സൈന്യം പതുക്കെ പതുക്കെ മുന്നോട്ടു നീങ്ങുകയും തുരങ്കങ്ങളും കോട്ടകളും നിർമ്മിക്കുകയും ചെയ്തു. ഈ രീതിയിൽ അവൻ ക്രമേണ തന്റെ ശക്തി സ്ഥാപിച്ചു. എങ്കിലും മാർത്താണ്ഡ വർമ്മയുടെ വ്യാജ പീരങ്കികളെ ഭയന്ന് ഡച്ച് സൈന്യം മുന്നോട്ട് പോയില്ല.
ഡച്ച് സൈന്യത്തിന്റെ തന്ത്രം പരാജയപ്പെട്ടു
മാർത്താണ്ഡ വർമ്മ തന്റെ പതിനായിരം സൈനികരുമായി ഉപരോധം തുടർന്നു. ഇരുവശത്തുനിന്നും ചെറിയ ചെറിയ ആക്രമണങ്ങൾ ഉണ്ടായി. ഇതിനിടയിൽ ഡച്ച് ക്യാപ്റ്റൻ ഡി ലെനോയ് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ തങ്ങളൊടൊപ്പം ചേർക്കാൻ ശ്രമിച്ചു. അവരെ പണം കാണിച്ച് വശത്താക്കാൻ ശ്രമിച്ചു. എന്നാൽ ഡച്ച് സൈന്യത്തിന്റെ ഈ തന്ത്രം വിഫലമായി. മത്സ്യത്തൊഴിലാളികൾ തങ്ങളുടെ രാജാവിനോടൊപ്പം നിൽക്കുകയും തിരുവിതാംകൂറിന്റെ സൈന്യത്തെ പൂർണ്ണമായി പിന്തുണക്കുകയും ചെയ്തു.
ഒടുവിൽ ഡച്ച് സൈന്യത്തിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു
അവസാന യുദ്ധത്തിനായി മാർത്താണ്ഡ വർമ്മ മഹാരാജാവ് തിരഞ്ഞെടുത്തത് കാലവർഷ സമയമായിരുന്നു. എന്തുകൊണ്ടെന്നാൽ ആ സമയം ഡച്ച് സൈന്യം കുടുങ്ങുകയും അവർക്ക് ശ്രീലങ്കയിൽ നിന്നോ കൊച്ചിയിൽ നിന്നോ യാതൊരു സഹായവും ലഭിക്കാനുള്ള സാധ്യതയും ഇല്ലായിരുന്നു. ഒടുവിൽ അതുതന്നെ സംഭവിക്കുകയും ചെയ്തു. മാർത്താണ്ഡ വർമ്മയുടെ സൈന്യം ശക്തമായ ആക്രമണം നടത്തുകയും അവരുടെ ആയുധ ശേഖരങ്ങൾ നശിപ്പിക്കുകയും ചെയ്തു. അങ്ങനെ യൂറോപ്പിലെ അതിശക്തരായ കമ്പനിയുടെ സൈന്യം ഇന്ത്യയുടെ ഒരു ചെറിയ സംസ്ഥാനത്തിന് കീഴിൽ മുട്ടുമടക്കി. ഈ മഹത്തായ വിജയത്തിന്റെ സ്മരണയ്ക്കായി കൊളച്ചലിൽ ഒരു സ്മാരകം പണിതിട്ടുണ്ട്.
മാർത്താണ്ഡ വർമ്മ മഹാരാജാവ് ഡച്ച് കമാൻഡറെ കൊന്നില്ല
ഇത്രയും വലിയ വിജയം നേടിയിട്ടും മാർത്താണ്ഡ വർമ്മ മഹാരാജാവ് ഡച്ച് കമാൻഡർ ഡി ലെനോയിക്ക് ഒരു തരത്തിലുള്ള ശിക്ഷയും നൽകിയില്ല. പകരം ട്രാവൻകോർ സൈന്യത്തെ നവീകരിക്കാനുള്ള ചുമതല അദ്ദേഹത്തെ എൽപ്പിച്ചു. കാരണം മാർത്താണ്ഡ വർമ്മയ്ക്ക് അറിയാമായിരുന്നു വരുംകാലങ്ങളിൽ ആർക്കാണോ മാറിവരുന്ന യുദ്ധതന്ത്രങ്ങൾ ആവിഷ്ക്കരിക്കാൻ കഴിയുന്നത് അവരുടെ കൈകളിൽ രാജ്യഭരണം സുരക്ഷിതമായിരിക്കുമെന്ന്.
കാരണം അദ്ദേഹത്തിനറിയാമായിരുന്നു വരും കാലങ്ങളിൽ തന്റെ ഭരണമാണ് നടക്കുന്നതെന്നും അതുകൊണ്ടുതന്നെ യുദ്ധത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ച് അറിയണമെന്നും. അദ്ദേഹത്തിന്റെ ഈ ദീർഘവീക്ഷണം കാരണം അദ്ദേഹം 29 വർഷം തിരുവിതാംകൂർ ഭരിക്കുകയും തന്റെ പിൻഗാമികൾക്ക് സുരക്ഷിതമായ ഭരിക്കാനുള്ള സാഹചര്യം ഉണ്ടാക്കികൊടുക്കുകയും ചെയ്തു.
(യുദ്ധത്തടവുകാരനായെങ്കിലും പിന്നീട് തിരുവിതാംകൂർ സൈന്യത്തിന്റെ ആണിക്കല്ലായി ഈ ഡച്ച് കമാൻഡർമാറി. മാർത്താണ്ഡ വർമ്മ അദ്ദേഹത്തെ വളരെ ബഹുമാന പുരസ്കരമാണ് കണ്ടിരുന്നത്. അദ്ദേഹം തിരിച്ചും മാർത്താണ്ഡ വർമ്മയോട് വിധേയത്വം പുലർത്തി. വൈകാതെ അദ്ദേഹത്തെ ഒരു സൈന്യാധിപൻ എന്ന നിലയിലേയ്ക്ക് ഉയർത്തുകയും സ്ഥാനം കല്പിച്ച് നൽകുകയും ചെയ്തു. അദേഹത്തിന്റെ കീഴിൽ തിരുവിതാംകൂർ സൈന്യം കൂടുതൽ കെട്ടുറപ്പുള്ളതായിത്തീർന്നു. വിദേശ യുദ്ധോപകരണങ്ങൾ, തോക്കുകൾ തുടങ്ങിയവയിൽ പ്രാഗല്ഭ്യം നേടാൻ അദ്ദേഹം സൈന്യത്തെ പ്രാപ്തമാക്കി. കൂടാതെ യുറോപ്യൻ യുദ്ധ തന്ത്രങ്ങളും മുറകളും അദ്ദേഹം പഠിപ്പിച്ചു. അങ്ങനെ തിരുവിതാംകൂർ സൈന്യം ഡി ലനോയുടെ കീഴിൽ അജയ്യമായിത്തീർന്നു).