Gold Hallmarking: നിങ്ങൾ വാങ്ങുന്ന സ്വർണം അത് എത്രത്തോളം ശുദ്ധമാണ്, ഇനി ശുദ്ധമാണെങ്കിൽ തന്നെ എങ്ങനെ അറിയാൻ അല്ലെ?  ഉത് പരിശോധിക്കാൻ സാധാരണയായി കഴിയാറില്ല അതുകൊണ്ടുതന്നെ ഹാൾമാർക്കിംഗ് നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സർക്കാർ 2019 നവംബർ മുതൽ ഇത് പ്രഖ്യാപിച്ചിരുന്നു എന്തെന്നാൽ 2021 ജനുവരി 15 മുതൽ സ്വർണ്ണാഭരണങ്ങൾക്കും കരകൗശല വസ്തുക്കൾക്കും ഹാൾമാർക്കിംഗ് നിർബന്ധമാക്കുമെന്ന്.   സർക്കാർ 2019 നവംബറിൽ പ്രഖ്യാപിച്ചു.  എന്നാൽ ജ്വല്ലറികളുടെ അപ്പീൽ കണക്കിലെടുത്ത് ഇത്  2021 ജൂൺ 30 വരെ നീട്ടിയിരുന്നു.


Also Read: Work From Home: കുറഞ്ഞ വിലയ്ക്ക് അടിപൊളി Laptop, അറിയാം ഏതാണ് മികച്ചതെന്ന്   


ജ്വല്ലറികൾക്ക് രജിസ്ട്രേഷന് സമയം ലഭിച്ചു


ഹാൾമാർക്കിംഗിനായി തയ്യാറെടുക്കുന്നതിനും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡുകളിൽ (BIS) രജിസ്റ്റർ ചെയ്യുന്നതിനും ജ്വല്ലറികൾക്ക് ഒരു വർഷത്തിലധികം സമയം നൽകി. കോവിഡ് -19 മഹാമാരിയെത്തുടർന്ന് വ്യാപാരികളുടെ ആവശ്യപ്രകാരം 2021 ജൂണിലേക്ക് സമയപരിധി മാറ്റിയിരുന്നു. അതായത് ഇനി ജൂൺ 30 മുതൽ ഹാൾമാർക്ക് ചെയ്യാതെ സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ കഴിയില്ല. ഇപ്പോഴും ഹാൾമാർക്കിംഗ് ചെയ്ത ആഭരണങ്ങൾ ഉണ്ടെങ്കിലും സർക്കാർ അത് നിർബന്ധമാക്കിയിരുന്നില്ല.  


ജൂൺ മുതൽ ഹാൾമാർക്കിംഗ് നടപ്പിലാക്കാൻ തയ്യാറാണ് 


സമയപരിധി വർദ്ധിപ്പിക്കാൻ ആവശ്യമില്ലെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി ലിന നന്ദൻ വെർച്വൽ പത്രസമ്മേളനത്തിൽ പറഞ്ഞു. BIS ജ്വല്ലറികൾക്ക് ഹാൾമാർക്കിംഗ് അംഗീകാരം നൽകുന്ന പണി പെട്ടെന്ന് ചെയ്യുന്നുണ്ട്.  ജൂൺ മുതൽ ഹാൾമാർക്കിംഗ് നിർബന്ധമാക്കാൻ ഞങ്ങൾ തയ്യാറാണെന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി പറഞ്ഞു. ഈ തീയതി നീട്ടുന്നതിനുള്ള ഒരു നിർദ്ദേശവും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. മാത്രമല്ല ഇതുവരെ 34,647 ജ്വല്ലറികൾ ബിഐഎസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


Also Read: മഞ്ജുവിനെപ്പോലെ അണിഞ്ഞൊരുങ്ങി മീനാക്ഷിയും, ചിത്രങ്ങൾ വൈറലാകുന്നു 


രജിസ്ട്രേഷൻ ഡാറ്റ ഒരു ലക്ഷത്തിലെത്തും


അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളിൽ രജിസ്ട്രേഷന്റെ കണക്ക് ഒരു ലക്ഷത്തിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി പറഞ്ഞു. രജിസ്ട്രേഷൻ പ്രക്രിയ ഓൺ‌ലൈനും, ഓട്ടോമേറ്റഡും ആക്കിയിട്ടുണ്ടെന്നും ജൂൺ 1 മുതൽ 14, 18, 22 കാരറ്റ് സ്വർണ്ണാഭരണങ്ങൾ മാത്രം വിൽക്കാൻ  വ്യാപാരികൾക്ക് അനുമതി ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.  


ഉപഭോക്താക്കൾക്ക് പരിശുദ്ധ സ്വർണം ലഭിക്കും


BIS ന്റെ അടിസ്ഥാനത്തിൽ നിർബന്ധിത ഹാൾമാർക്കിംഗ് ഉപയോക്താക്കൾക്ക് ഒരു സ്റ്റാൻഡേർഡ് പ്യൂരിറ്റി ജ്വല്ലറി നൽകുമെന്നും അതുകൊണ്ടുതന്നെ പറ്റിപ്പ്  കുറയുമെന്നുമാണ്.  ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ജ്വല്ലറി വ്യവസായത്തിൽ നിന്നാണ് ആവശ്യം കൂടുതൽ വരുന്നത്.  അളവിന്റെ അടിസ്ഥാനത്തിൽ പ്രതിവർഷം ഇന്ത്യ 700–800 ടൺ സ്വർണമാണ്  കയറ്റുമതി ചെയ്യുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.