ന്യൂഡൽഹി: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി കോർട്ടിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വൻ വിജയം നേടി. ഇന്ത്യ സഖ്യത്തിന്റ സ്ഥാനാർഥികളായ സിപിഐഎം എംപി എ.എ. റഹീംമും കോൺഗ്രസ്‌ എംപി ഇമ്രാൻ പ്രതാപ്ഘടിയും നേടിയത് തിളക്കമാർന്ന വിജയം. രാജ്യസഭാ എംപിമാർ നാമനിർദ്ദേശം ചെയ്യപ്പെടേണ്ട നാല് ഒഴിവുകളിലേക്കായി അഞ്ച് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി മൂന്നുപേരെ മത്സരപ്പിച്ചെങ്കിലും രണ്ടുപേരെ മാത്രമേ ജയിപ്പിക്കാൻ സാധിച്ചുള്ളൂ. ഇന്ത്യ പാർട്ടികളോടൊപ്പം ബിആർഎസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ബിജെപിയെ പരാജയപ്പെടുത്താനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു. ഇന്ത്യ സഖ്യം രൂപികരിക്കപ്പെട്ടതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് മികച്ച വിജയം മുന്നണി നേടുന്നത്.


ALSO READ: സെന്തിൽ ബാലാജിയെയും കൊണ്ട് ഡൽഹിയിലേക്ക്? ഇഡിയുടെ പദ്ധതിയെന്ത്?


രാജ്യസഭയിലെ അംഗങ്ങളായ കേന്ദ്ര മന്ത്രിമാരടക്കം ഭരണ മുന്നണിയിലെ പ്രമുഖരെല്ലാം വോട്ടെടുപ്പിൽ പങ്കെടുക്കുകയും ബിജെപി എംപിമാരെ വിജയിപ്പിക്കാനുള്ള ഇടപെടലുകൾ നടത്തുകയും ചെയ്തെങ്കിലും ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാൻ അവർക്ക് സാധിച്ചില്ല. എ.എ. റഹീമിന് നാൽപത്തി ഒൻപതും ഇമ്രാൻ പ്രതാപ്ഘടിക്ക് അൻപത്തി മൂന്നും വോട്ടുകൾ ലഭിച്ചപ്പോൾ നാല്പതിൽ താഴെ വോട്ടുകൾ മാത്രമാണ് വിജയിച്ച ബിജെപി എംപിമാർക്ക് നേടാനായത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.