Senthil Balaji: സെന്തിൽ ബാലാജിയെയും കൊണ്ട് ഡൽഹിയിലേക്ക്? ഇഡിയുടെ പദ്ധതിയെന്ത്?

Sendhil Balaji arrest update: കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന ദിവസങ്ങളിൽ, തന്നെ കാവേരി ആശുപത്രിയിൽ ദിവസവും രണ്ടുതവണ പരിശോധിക്കാൻ ഉത്തരവിടണമെന്ന് സെന്തിൽ ബാലാജി ആവശ്യപ്പെട്ടിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 8, 2023, 05:55 PM IST
  • ഇതിനെതിരെ സെന്തിൽ ബാലാജിയുടെ ഭാര്യ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
  • എന്നാൽ സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഉത്തരവുകൾ പുറപ്പെടുവിക്കാനാകില്ലെന്നാണ് റിപ്പോർട്ട്.
Senthil Balaji: സെന്തിൽ ബാലാജിയെയും കൊണ്ട് ഡൽഹിയിലേക്ക്? ഇഡിയുടെ പദ്ധതിയെന്ത്?

ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സെന്തിൽ ബാലാജിയുടെ അറസ്റ്റ് ശരിയാണെന്ന് വിലയിരുത്തിയ മദ്രാസ് ഹൈക്കോടതി അദ്ദേഹത്തെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി നൽകിയിരുന്നു. ഇതിനെതിരെ സെന്തിൽ ബാലാജിയുടെ ഭാര്യ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. തുടർന്ന് സെന്തിൽ ബാലാജിയെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി നൽകി സുപ്രീം കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചു. ഇതേത്തുടർന്ന് സെന്തിൽ ബാലാജിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് മദ്രാസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി സമർപ്പിച്ചു. 

ജസ്റ്റിസ് അല്ലിയുടെ മുമ്പാകെയാണ് ഹർജി വന്നത്. തുടർന്ന് സെന്തിൽ ബാലാജിയെ പുഴൽ ജയിലിൽ നിന്ന് വീഡിയോയിലൂടെ ഹാജരാക്കി. തുടർന്ന് എൻഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ അഭിഭാഷകൻ സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് കോടതിയിൽ സമർപ്പിച്ചു. എന്നാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന ദിവസങ്ങളിൽ, തന്നെ കാവേരി ആശുപത്രിയിൽ ദിവസവും രണ്ടുതവണ പരിശോധിക്കാൻ ഉത്തരവിടണമെന്ന് സെന്തിൽ ബാലാജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഉത്തരവുകൾ പുറപ്പെടുവിക്കാനാകില്ലെന്നാണ് റിപ്പോർട്ട്. സെന്തിൽ ബാലാജിയുടെ ആരോ​ഗ്യസ്ഥിതിയിൽ പ്രത്യേക ശ്രദ്ധവേണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. 

ALSO READ: എംപി സ്ഥാനത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതിയും തിരികെ ലഭിച്ചു

ഇതേതുടർന്ന് സെന്തില് ബാലാജിയെ അധികൃതർ പുഴല് ജയിലില് നിന്ന് ചെന്നൈയിലെ നുങ്കമ്പാക്കം ശാസ്ത്രിഭവനിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി മുതൽ അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്. പറയുന്ന കാര്യങ്ങൾ എല്ലാം വീഡിയോയിൽ പകർത്തുകയാണെന്നാണ് റിപ്പോർട്ട്. എ.ഐ.എ.ഡി.എം.കെ ഭരണത്തിൽ ഗതാഗത മന്ത്രിയായിരിക്കെ ജോലി വാ​ഗ്ദാനം ചെയ്ത്  പണം കൈപ്പറ്റിയ വിഷയത്തിൽ അന്വേഷണം നടക്കുന്നതായി പറഞ്ഞു. കൂടുതൽ അന്വേഷണത്തിന് വേണ്ടി മന്ത്രി സെന്തിൽ ബാലാജിയെ  ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇതിൽ ഔദ്യോ​ഗികമായ സ്ഥിതീകരണം വന്നിട്ടില്ല.    

സെന്തിൽ ബാലാജിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് കേസ് ചെന്നൈ സെഷൻസ് കോടതിയിൽ നടക്കുന്നതിനാൽ അഞ്ച് ദിവസത്തെ വിചാരണയ്ക്ക് ശേഷം ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കണം. അതുകൊണ്ട് സെന്തിൽ ബാലാജിയെ ഡൽഹിയിലേക്ക് കൊണ്ടുപോകാനുള്ള സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. അന്വേഷണത്തിന്റെ സാഹചര്യമനുസരിച്ച് ഇയാളെ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യണോ അതോ ചെന്നൈയിൽ വെച്ച് തന്നെ ചോദ്യം ചെയ്യണോ എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിക്കും.

 

Trending News