കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ കൂടുതൽ കൂടിയാലോചനകൾക്കായി ഇന്ന് സർവ്വകക്ഷി യോ​ഗം (All Party Meeting) ചേരും. ജനകീയ പ്രതിഷേധങ്ങൾ അവ​ഗണിച്ച് വിവാദ നടപടികളുമായി ലക്ഷദ്വീപ് (Lakshadweep) അഡ്മിനിസ്ട്രറ്റർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് സർവ്വകക്ഷി യോ​ഗം ചേരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിന്റെ വിവാദ ഉത്തരവുകൾക്കെതിരെ നിയമ പോരാട്ടം നടത്തണമെന്നാണ് പൊതുവായ അഭിപ്രായം. പല വകുപ്പുകളിൽ നിന്നായി നിരവധി താൽക്കാലിക ജീവനക്കാരെ കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ പിരിച്ച് വിട്ടിരുന്നു. ബം​ഗാരം ടൂറിസവും ദ്വീപിന്റെ നടത്തിപ്പും കൊച്ചിയിലെ ​ഗസ്റ്റ് ​ഹൗസും സ്വകാര്യ ഏജൻസികൾക്ക് കൈമാറാൻ നടപടി ആരംഭിച്ചിട്ടുണ്ട്.


ALSO READ: Lakshadweep issue: ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശത്തിനായി പോരാടും, കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധി


ഓൺലൈൻ വഴി ചേരുന്ന യോ​ഗത്തിൽ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും. വൈകിട്ട് നാലിന് ചേരുന്ന യോ​ഗത്തിൽ അഡ്മിനിസ്ട്രേറ്ററുടെ (Administrator) വിവാദ നടപടികൾക്കെതിരായ തുടർ പ്രക്ഷോഭ പരിപാടികൾ എങ്ങനെ വേണമെന്ന് തീരുമാനിക്കും.


സംഭവത്തിൽ രാഷ്ട്രപതിയെ (President) സമീപിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ ആലോചന. ജനദ്രോഹ ഉത്തരവുകൾ ഇറക്കുകയും നടപ്പാക്കുകയും ചെയ്യുന്ന അഡ്മിനിസ്ട്രേറ്റർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്നില്ലെന്നും പരാതിയുണ്ട്. പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ന് ദ്വീപ് കലക്ടർ കൊച്ചിയിൽ മാധ്യമങ്ങളെ കാണുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.