New Delhi: കേന്ദ്ര ബജറ്റ് പാർലമെന്‍റില്‍  അവതരിപ്പിക്കുന്നതിന് മുന്നോടിയായി ജനുവരി 30ന് സ‍ർവ്വകക്ഷി യോഗം വിളിച്ച് മോദി സ‍ർക്കാ‍ർ..


COMMERCIAL BREAK
SCROLL TO CONTINUE READING

വീഡിയോ കോൺഫറൻസിലൂടെ രാവിലെ 11.30 നാണ് സ‍ർവ്വകക്ഷി യോഗം  (All Party Meeting) നടക്കുക. യോഗത്തിലേക്ക് ഇരുസഭകളിലേയും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളെ കേന്ദ്രം ക്ഷണിച്ചു. കൂടാതെ NDA യുടെ സഖ്യ കക്ഷികളുടെ യോഗവും അന്ന് നടക്കുമെന്നാണ്  റിപ്പോര്‍ട്ട്.


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (PM Modi) അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah), ബിജെപിയുടെ രാജ്യസഭാ നേതാവ് തവർചന്ദ് ഗെഹ്ലോട്ട്, ഡെപ്യൂട്ടി ലീഡർ പീയൂഷ് ഗോയൽ, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ്  ജോഷി, അർജുൻ റാം മേഘ്വാൾ, വി മുരളീധരൻ എന്നിവർ പങ്കെടുക്കും.


ഫെബ്രുവരി 1നാണ്   കേന്ദ്ര ബജറ്റ്  (Union Budget 2021)  ധനമന്ത്രി നിര്‍മല സീതാരാമന്‍  (Nirmala Sitharaman) അവതരിപ്പിക്കുക.  ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം സാമ്പത്തിക സര്‍വ്വെ പാര്‍ലമെന്‍റിന്‍റെ  മേശപ്പുറത്ത് വയ്ക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ രാജ്യത്തിന്‍റെ  സാമ്പത്തിക വിവരങ്ങളും വളര്‍ച്ചയുമെല്ലാം സൂചിപ്പിക്കുന്നതാണ് സാമ്പത്തിക സര്‍വെ. 


കോവിഡിനെതിരായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ട്   രണ്ടു ഘട്ടമായാണ് ബജറ്റ് സമ്മേളനം  നടക്കുക. 
ജനുവരി 29 മുതൽ ഫെബ്രുവരി 15 വരെയും മാർച്ച് 8 മുതൽ ഏപ്രിൽ 8 വരെയുമാണ്  സമ്മേളനം നടക്കുക.  


ബജറ്റ് സെഷനില്‍  ഒരു മണിക്കൂർ ചോദ്യസമയം ഉണ്ടാവും.  പാർലമെന്‍റ്  സമ്മേളനത്തിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് കോവിഡ്‌  പരിശോധന നിർബന്ധമാണെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള അറിയിച്ചു.


Also read: COVID CASE:24 മണിക്കൂറിനിടെ പതിനാലായിരത്തിൽ താഴെ മാത്രം കേസുകൾ


അതേസമയം,  കേന്ദ്ര ബജറ്റിന് മുന്നോടിയായി  കേന്ദ്ര ധനമന്ത്രി  നിര്‍മല സീതാരാമന്‍ സംസ്ഥാന ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തി. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചര്‍ച്ച. സംസ്ഥാന മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, ധനമന്ത്രിമാര്‍, ധന വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട നിര്‍ദേശങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികളും യോഗം  അവലോകനം ചെയ്തു.