New Parliament Building:  പ്രധാനമന്ത്രി നരേന്ദ്ര മോദി  മെയ്‌ 28 ന് ഞായറാഴ്ച  ഉദ്ഘാടനം നടത്താനിരിക്കേ പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ആദ്യ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നു...!!   


COMMERCIAL BREAK
SCROLL TO CONTINUE READING

 പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ട്വീറ്റിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയില്‍  പുതിയ പാർലമെന്‍റിന്‍റെ  ഗംഭീരമായ പുറംഭാഗവും ഇന്‍റീരിയറും കാണിച്ചിരിക്കുന്നു. പുതിയ പാർലമെന്‍റില്‍  ലോക്‌സഭ-രാജ്യസഭ എങ്ങനെയായിരിക്കുമെന്നും വ് വീഡിയോ കാണിച്ചുതരുന്നു. 


Also Read:   New Parliament Building: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം സംബന്ധിച്ച ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി
 


ഈ വീഡിയോയുടെ അടിക്കുറിപ്പിൽ, ഇന്ത്യൻ പാർലമെന്‍റിന്‍റെ പുതിയ കെട്ടിടം ഓരോ ഇന്ത്യക്കാരനിലും  അഭിമാനം നിറയ്ക്കുമെന്ന് പ്രധാനമന്ത്രി മോദി കുറിച്ചു.  ഈ ചരിത്ര കെട്ടിടത്തിന്‍റെ ഒരു കാഴ്ച ഈ വീഡിയോയിൽ കാണാം. നിങ്ങള്‍ എല്ലാവരോടും എനിക്ക് ഒരു പ്രത്യേക അഭ്യർത്ഥനയുണ്ട്. നിങ്ങളുടെ ചിന്തകൾക്കൊപ്പം ഈ വീഡിയോ നിങ്ങളുടെ ശബ്ദത്തില്‍ പങ്കുവയ്ക്കുക, അവയിൽ ചിലത് ഞാൻ റീട്വീറ്റ് ചെയ്യും. #Myparliamentmy pride എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുന്നത് ഉറപ്പാക്കുക, മോദി കുറിച്ചു... 



Also Read:   Lakshmi Yoga: കർക്കടക രാശിയിൽ ശുക്രന്‍റെ സംക്രമം, ഈ 5 രാശിക്കാരുടെ ഭാഗ്യം സ്വർണ്ണം പോലെ തിളങ്ങും!!
 


വീഡിയോയില്‍ ആധുനിക കമ്മ്യൂണിക്കേഷൻ ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച  ആഡംബര ലോക്‌സഭാ, രാജ്യസഭാ ഹാളുകൾ കാണിക്കുന്നു. അകത്തളങ്ങളിൽ മൂന്ന് ദേശീയ ചിഹ്നങ്ങൾ - താമര, മയിൽ, ആൽമരം - അതിന്‍റെ തീമുകളായി കാണിക്കുന്നു.


64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ത്രികോണാകൃതിയിലുള്ള നാല് നിലകളുള്ളതാണ് പുതിയ പാർലമെന്‍റ്  മന്ദിരം. പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ മൂന്ന് പ്രധാന കവാടങ്ങൾ  ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ എന്നറിയപ്പെടും. 


പാർലമെന്‍റിന്‍റെ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടന പരിപാടി ഞായറാഴ്ച രാവിലെ 7.30 ഓടെ ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. വേദാചാരപ്രകാരമുള്ള പ്രത്യേക ആരാധനയോടെയാണ് പരിപാടികൾ ആരംഭിക്കുക. ഈ പ്രത്യേക പൂജ ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിൽക്കാനാണ് സാധ്യത. പ്രധാനമന്ത്രി മോദിയെ കൂടാതെ ലോക്‌സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് എന്നിവരും ഈ പ്രത്യേക പൂജാ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സൂഅച്ചന്‍.


 പൂജയ്‌ക്കും മന്ത്രോച്ചാരണങ്ങൾക്കുമിടയിൽ, തമിഴ്‌നാട്ടിലെ വിവിധ ആശ്രമങ്ങളിൽ നിന്നുള്ള 20 സ്വാമിമാരും പ്രത്യേക പുരോഹിതന്മാരും വിശുദ്ധ ചെങ്കോല്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറും, അത് രാവിലെ 9 മണിയോടെ ലോക്‌സഭാ സ്പീക്കറുടെ സീറ്റിന് സമീപം സ്ഥാപിക്കും.


ഇതിനുശേഷം, ഉദ്ഘാടനത്തിന്‍റെ പ്രധാന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും എംപിമാരും പുതിയ പാർലമെന്‍റ്  ഹൗസിനുള്ളിൽ നിർമ്മിച്ച ലോക്‌സഭാ ചേംബറിലെത്തും. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമേ ഈ ചടങ്ങ് തുടങ്ങാൻ സാധ്യതയുള്ളൂ.


മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ, മുൻ ലോക്‌സഭാ സ്പീക്കർമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.  


പരിപാടിയുടെ ഈ ഘട്ടം ദേശീയ ഗാനത്തോടെ ആരംഭിക്കും, അതിനുശേഷം ഒരു ഹ്രസ്വ ഡോക്യുമെന്‍ററി ചിത്രവും പ്രദർശിപ്പിക്കും. ലോക്സഭാ സ്പീക്കർ ഓം ബിർള, പാർലമെന്‍റ്  ഹൗസ് കോംപ്ലക്സിന്‍റെ സംരക്ഷകൻ എന്ന നിലയിൽ പരിപാടിയെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെ ഉദ്ഘാടന പരിപാടി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


NDA സര്‍ക്കാര്‍ അഭിമാനപൂര്‍വ്വം നടത്തുന്ന ചടങ്ങില്‍  25 പാർട്ടികൾ പരിപാടിയിൽ പങ്കെടുക്കും. കോൺഗ്രസ് ഉൾപ്പെടെ 20 പാർട്ടികൾ ഈ പരിപാടി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.