New Parliament Building: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം സംബന്ധിച്ച ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി

New Parliament Building: എന്തിനാണ് എങ്ങനെയാണ് ഈ ഹർജി സമർപ്പിച്ചതെന്ന് കോടതിക്ക് മനസ്സിലാകുന്നുണ്ടെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഈ ഹർജി പരിഗണിക്കാൻ താൽപ്പര്യമില്ലെന്നും ജസ്റ്റിസുമാരായ ജെ കെ മഹേശ്വരിയും പി എസ് നരസിംഹയും അടങ്ങുന്ന ബെഞ്ച് ഹർജിക്കാരനായ അഭിഭാഷകൻ ജയ സുകിനോട് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 26, 2023, 01:46 PM IST
  • ലോക്‌സഭാ സെക്രട്ടേറിയറ്റും യൂണിയൻ ഓഫ് ഇന്ത്യയും രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാതെ അപമാനിക്കുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീം കോടതി ഹര്‍ജി തള്ളി.
New Parliament Building: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം സംബന്ധിച്ച ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി

New Delhi: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് വെറും ദിവസങ്ങള്‍ മാത്രം വാക്കി നില്‍ക്കേ ചടങ്ങില്‍ രാഷ്ട്രപതിയെ ക്ഷണിക്കാത്തത് വന്‍ വിവാദമായി മാറുകയാണ്.  ഇത് സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതിയില്‍ എത്തിയിരുന്നു. 

ലോക്‌സഭാ സെക്രട്ടേറിയറ്റും യൂണിയൻ ഓഫ് ഇന്ത്യയും രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാതെ അപമാനിക്കുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീം കോടതി ഹര്‍ജി തള്ളി. 

Also Read:  New Parliament Building Inauguration: രാഷ്ട്രപതിയെ വിളിക്കാത്തത് ഭരണഘടനാ വിരുദ്ധം, സുപ്രീം കോടതിയില്‍ ഹര്‍ജി

എന്തിനാണ് എങ്ങനെയാണ് ഈ ഹർജി സമർപ്പിച്ചതെന്ന് കോടതിക്ക് മനസ്സിലാകുന്നുണ്ടെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഈ ഹർജി പരിഗണിക്കാൻ താൽപ്പര്യമില്ലെന്നും ജസ്റ്റിസുമാരായ ജെ കെ മഹേശ്വരിയും പി എസ് നരസിംഹയും അടങ്ങുന്ന ബെഞ്ച് ഹർജിക്കാരനായ അഭിഭാഷകൻ ജയ സുകിനോട് പറഞ്ഞു.

Also Read:  Satyendar Jain Gets Bail: സത്യേന്ദർ ജെയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി, ആരോഗ്യകാരണങ്ങള്‍ പരിഗണിച്ചാണ് വിധി 

 
ആർട്ടിക്കിൾ 79 പ്രകാരം രാഷ്ട്രപതിയാണ് രാജ്യത്തിന്‍റെ എക്സിക്യൂട്ടീവ് മേധാവിയെന്നും അവരെ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് ക്ഷണിക്കേണ്ടതായിരുന്നുവെന്നും സുകിൻ പറഞ്ഞു. എന്നാൽ ഹർജി പരിഗണിക്കാൻ കോടതി ആഗ്രഹിക്കുന്നില്ലെങ്കിൽ അത് പിൻവലിക്കാൻ അനുവദിക്കണമെന്നും സുകിന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. 

ഹർജി പിൻവലിക്കാൻ അനുവദിച്ചാൽ ഇതേ ഹര്‍ജി  ഹൈക്കോടതിയിൽ എത്തുമെന്ന്  കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. തുടർന്നാണ് സുപ്രീം കോടതി ഹർജി തള്ളിയത്.  
 
മേയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് സുപ്രീം കോടതി അഭിഭാഷകന്‍റെ ഹർജി. തമിഴ്നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ സി ആര്‍ ജയ സുകിന്‍ ആണ് ഹര്‍ജി നല്‍കിയത്.    

പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. കൂടാതെ രാഷ്ട്രപതിയെ ചടങ്ങില്‍ ക്ഷണിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും രാഷ്ട്രപതി പാർലമെന്‍റിന്‍റെ അവിഭാജ്യ ഘടകമാണ് എന്നും ഹര്‍ജിയില്‍ പറയുന്നു. ഇപ്പോള്‍ സംഭവിക്കുന്നത്‌ ഭരണഘടനാ ലംഘനമാണ് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം, 28ന്  നടക്കുന്ന പരിപാടി 19 പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചിരിയ്ക്കുകയാണ്. അതേസമയം, BJDയും YSR കോണ്‍ഗ്രസും ചടങ്ങില്‍ പങ്കെടുക്കും. കോൺഗ്രസ്, ഇടത് പാർട്ടികൾ, തൃണമൂൽ കോൺഗ്രസ്, എസ്പി, ആം ആദ്മി പാർട്ടി എന്നിവയുൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന സർക്കാരിന് കീഴിൽ ജനാധിപത്യത്തിന്‍റെ ആത്മാവ് പാർലമെന്‍റില്‍ നിന്ന് നീക്കം ചെയ്തതായി പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ സ്പീക്കർ ഓം ബിർളയും ചേർന്ന് മെയ് 28ന് പുതിയ പാർലമെന്‍റ് മന്ദിരം രാഷ്ട്രത്തിന് സമർപ്പിക്കും. 2020 ഡിസംബർ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ തറക്കല്ലിടൽ നിർവഹിച്ചിരുന്നു. റെക്കോർഡ് സമയത്താണ് ലോകോത്തര നിലവാരത്തിലുള്ള  പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായിരിയ്ക്കുന്നത്...!!

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News