ന്യൂഡൽഹി:  വാഹന പ്രേമികൾക്ക് സന്തോഷ വാർത്ത. എല്ലാവരുടേയും ഇഷ്ട വാഹനമായിരുന്ന അംബാസഡർ കാറുകൾ തിരിച്ചു വരുന്നുവെന്ന് റിപ്പോർട്ട്,


COMMERCIAL BREAK
SCROLL TO CONTINUE READING

പഴയകാല  വാഹനങ്ങളെ ആധുനിക രീതിയിൽ തിരികെ കൊണ്ട് വരാറുള്ള ഡിസി 2 എന്ന ഡിസി ഡിസൈനറാണ് ഇതിന്റെ ഇലക്ട്രിക് രൂപകല്പന ചെയ്യുന്നത്. ഉടനെതന്നെ നിർമ്മാണം ആരംഭിക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. 


Also read: Lock down ൽ തെളിഞ്ഞത് ഗംഗ...


അടുത്തിടെ ഡിസി 2 പുത്തൻ അംബാസിഡറിന്റെ ചില ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. വിന്റേജും ഒപ്പം മോഡേൺ രൂപകൽപ്പനയും കോർത്തിണക്കിയുള്ള ഡിസൈനാണ് നല്കിയിരിക്കുന്നത്. 


ഹിന്ദുസ്ഥാൻ അംബാസഡറിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പുതിയ വാഹനത്തിന്റെ നിർമ്മാണത്തിന് കമ്പനി തയാറെടുക്കുന്നതെന്നാണ് റിപ്പോർട്ട്. 


Also read: ഏറ്റെടുത്ത് രാജ്യം; ഐക്യദീപം തെളിയിച്ച് ജനകോടികൾ


മുൻ കാലത്തെ അംബാസഡർ കാറുകളെ ഓർമ്മിക്കുന്ന വിധത്തിലാണ് ഇലക്ട്രിക് പതിപ്പിന്റെ മുൻഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ വശങ്ങളിലേക്ക് ഇറങ്ങിയുള്ള എൽഇഡി പ്രൊജക്റ്റർ ഹെഡ് ലാമ്പുകളാണെങ്കിലും ഫ്രണ്ട് ഫെൻഡേർസും ബോണറ്റും വിന്റേജ് ലുക്ക്‌ നിലനിർത്തുന്നുണ്ട്. 


ഇതിന്റെ മറ്റൊരു പ്രത്യേകതയെന്നു പറയുന്നത് 100 കിലോമീറ്ററോളം വേഗം കൈവരിക്കാൻ 4 സെക്കൻഡുകൾ മതി എന്നതാണ്.