Lock down ൽ തെളിഞ്ഞത് ഗംഗ...

ഗംഗയിലേക്ക് വരുന്ന മലിന്യത്തിന്റെ കൂടുതൽ ശതമാനവും ഫാക്ടറികളിൽ നിന്നുമായിരുന്നു എന്നാൽ lock down പ്രഖ്യാപിച്ചപ്പോൾ ഫാക്ടറികളിലെ പ്രവർത്തനവും നിലച്ചു അതുകൊണ്ടാണ് ഗംഗ പഴയതുപോലെ തെളിഞ്ഞ് ഒഴുകാൻ തുടങ്ങിയത്.    

Last Updated : Apr 6, 2020, 12:24 AM IST
Lock down ൽ തെളിഞ്ഞത് ഗംഗ...

കാൻപൂർ: കോറോണ  വൈറസ് രാജ്യമെങ്ങും വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രോഗബാധ വ്യാപിക്കാതിരിക്കാൻ വേണ്ടി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നദികൾക്കും ഗുണമാകുന്നു. 

മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന കോറോണ വൈറസ് വ്യാപിക്കാതിരിക്കാൻ വേണ്ടിയാണ് lock down പ്രഖ്യാപിച്ചതെങ്കിലും ഇത് പ്രകൃതിയ്ക്കും ഗുണകരമാകുന്നുവെന്നതാണ് സത്യം. 

അതിന്റെ ഫലമായി ഗംഗാ നദിയിലെ മാലിന്യങ്ങൾ നീങ്ങുകയും വെള്ളത്തിന്റെ ഗുണനിലവാരം വലിയ തോതിൽ മെച്ചപ്പെടുകയും ചെയ്തതായിട്ടാണ് റിപ്പോർട്ട്. 

Also read: ഏറ്റെടുത്ത് രാജ്യം; ഐക്യദീപം തെളിയിച്ച് ജനകോടികൾ 

കോറോണയെ തുരത്തികളയാൻ മാർച്ച് 24 ന് ആണ് പ്രധാനമന്ത്രി 21 ദിവസത്തെ lock down പ്രഖ്യാപിച്ചത്.  ഇതുകാരണം ഗംഗായിലെ ജലത്തിന്റെ തെളിമ  40 മുതൽ 50 ശതമാനം വർധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.  

ഗംഗയിലേക്ക് വരുന്ന മലിന്യത്തിന്റെ കൂടുതൽ ശതമാനവും ഫാക്ടറികളിൽ നിന്നുമായിരുന്നു എന്നാൽ lock down പ്രഖ്യാപിച്ചപ്പോൾ ഫാക്ടറികളിലെ പ്രവർത്തനവും നിലച്ചു അതുകൊണ്ടാണ് ഗംഗ പഴയതുപോലെ തെളിഞ്ഞ് ഒഴുകാൻ തുടങ്ങിയത്.   

Also read: രാജ്യത്തിനൊപ്പം; ദീപം തെളിയിച്ച് പ്രധാനമന്ത്രിയുടെ മാതാവും...

ഇപ്പോൾ വെറും പത്തുദിവസമേ ആയിട്ടുള്ളൂ അപ്പോഴേക്കും ഇത്രയും മറ്റമാണെങ്കിൽ 21 ദിവസം കഴിയുമ്പോൾ നല്ലൊരു മാറ്റമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. 

കൂടാതെ മാർച്ചിൽ ഗംഗയുടെ വൃഷ്ടി പ്രദേശങ്ങളിൽ  പെയ്ത മഴ ഗംഗയിലെ ജലത്തിന്റെ അളവ് കൂട്ടാനും കൂടുതൽ തെളിമ വരുത്താനും  സഹായിച്ചിട്ടുണ്ട്.  
 

Trending News