ന്യൂഡൽഹി: മാവോയിസ്റ്റുകളും സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ നടക്കുന്ന ഛത്തീസ്ഗഡിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit shah ) എത്തുന്നു. ഛത്തീസ് ഗഡിലെ ബീജാപൂർ-സുക്മാ ജില്ലകളുടെ അതിർത്തിയിൽ ശനിയാഴ്ച മുതലുണ്ടായ ഏറ്റമുട്ടലിൽ നിരവധി സുരക്ഷാ സൈനീകരാണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സൈനീകരെ (Armed Forces) അമിത്ഷാ സന്ദർശിക്കും. രാജ്യത്തിൻറെ സമാധാമത്തിനും വികസനത്തിനും തടസ്സം നിക്കുന്ന ഇത്തരക്കാർക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. രക്ത ചൊരിച്ചിൽ ഒരിക്കലും പൊറുക്കാനാവുന്നതല്ല. ആക്രമികൾക്ക് തക്ക മറുപടി കൊടുത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ALSO READ : Chhattisgarh Naxal Encounter: ബിജാപൂരിൽ സുരക്ഷാ സേനയും നക്സലൈറ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 5 സൈനികർക്ക് വീരമൃത്യു



മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താൻ പ്രത്യേക യോഗം അമിത്ഷായുടെ അധ്യക്ഷതയിൽ ചേരും. ബസഗുഡയിലെ സി.ആർ.പി.എഫ് (Crpf) ക്യാമ്പിലും അദ്ദേഹം സന്ദർശനം നടത്തും.


ശനിയാഴ്ച ഉച്ചയോടെയാണ് ബിജാപൂർ മേഖലയിലെ ഏറ്റമുട്ടൽ വാർത്തകൾ പുറം ലോകം അറിയുന്നത്. ആദ്യം അഞ്ച് ജവാൻമാരാണ് കൊല്ലപ്പെട്ടതെന്നായിരുന്നു വിവരങ്ങൾ.  ഏറ്റമുട്ടലിനിടയിൽ ചിതറിപ്പോയ ജവാൻമാരെ (jawans) തട്ടിക്കൊണ്ടു പോയ ശേഷം മാവോയിസ്റ്റുകൾ വധിക്കുകയായിരുന്നു. തുടർന്ന് അവരുടെ ബുള്ളറ്റ് പ്രൂഫും,ഷൂസുമടക്കം എടുത്തുകൊണ്ടുപോയി.


ALSO READ : Terrorist Arrested ജമ്മു കാശ്മീരിൽ രണ്ട് ഭീകരർ പിടിയിൽ


അതേസമയം പ്രദേശത്തേക്ക് അർധസൈനീക വിഭാഗത്തിൻറെ കൂടുതൽ സൈനീകരെ നിയോഗിച്ചിട്ടുണ്ട്. 500 പേരോളം മാവോയിസ്റ്റുകൾ വിവിധയിടങ്ങളിലായി ഒളിച്ചിരുപ്പുണ്ടെന്നാണ് പ്രാഥമിക വിവരം. ഇതിൻറെ അടിസ്ഥാനത്തിൽ പ്രദേശം മുഴുവൻ സൈന്യം വളഞ്ഞിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.