അമിത് ഷാ ചെന്നൈയിൽ; രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും
നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ ഇന്ന് ചെന്നൈയിലെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷാ രജനികാന്തുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്നാണ് റിപ്പോർട്ട്.
ചെന്നൈ: രജനീകാന്തിനെ ബിജെപിയിലെത്തിക്കാന്നുള്ള കടുത്ത ശ്രമത്തിലാണ് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പ് (Assembly Election) തന്ത്രങ്ങൾ മെനയാൻ ഇന്ന് ചെന്നൈയിലെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷാ രജനികാന്തുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്നാണ് റിപ്പോർട്ട്.
Also read: സ്വാശ്രയ മെഡിക്കൽ ഫീസ്: ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ
തിരുവല്ലൂര്‍ ജില്ലയിലെ തെര്‍വോയ് കാന്‍ഡിഗായ് റിസര്‍വോയര്‍, കോയമ്പത്തൂര്‍-അവിനാശി എലവേറ്റഡ് എക്‌സ്പ്രസ് വേ, ചെന്നൈ മെട്രോ റെയില്‍ രണ്ടാം ഘട്ടം എന്നി പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് അമിത് ഷാ (Amit Shah) ചെന്നൈയിൽ എത്തിയിരിക്കുന്നത്.
ഔദ്യോഗിക പരിപാടികള്‍ക്കാണ് അമിത്ഷാ എത്തുന്നതെങ്കിലും രാഷ്ട്രീയ കൂടിക്കാഴ്ചകളും ലക്ഷ്യമിടുന്നുണ്ട്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തുമായി (Rajanikanth) കൂടിക്കാഴ്ച് നടത്തുമെന്ന കാര്യത്തിൽ അന്തിമ പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും കൂടിക്കാഴ്ച ഉണ്ടാകുമെന്ന് തന്നെയാണ് സൂചന ലഭിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തവർഷം നടക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ (Tamil Nadu) ബിജെപിയുടെ ശക്തി വർധിപ്പിക്കാന്നുള്ള ശ്രമത്തിലാണ്.
Also read: Nayantara ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉർവശി
അണ്ണാ ഡിഎംകെയോടൊപ്പമുള്ള സഖ്യത്തിൽ പരമാവധി സീറ്റുകളിൽ മത്സരിക്കാനാണ് ബിജെപി (BJP)യുടെ ശ്രമം. എന്നാൽ കൂടുതൽ സീറ്റുകൾ സഖ്യത്തിൽ നേടിയെടുക്കാനും ബിജെപിയ്ക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ അമിത് ഷായുടെ ചെന്നൈ സന്ദർശനം നിർണായകമാണ്. ഇതിനിടയിൽ ഹിന്ദുവോട്ട് ലക്ഷ്യം വച്ചുള്ള വെട്രിവേൽ യാത്രയ്ക്ക് അനുമതി സർക്കാർ നിഷേധിച്ചത് ബിജെപിയ്ക്ക് അടിയായി. എന്തായാലും അമിത് ഷാ രജനികാന്തുമായി ((Rajanikanth)) കൂടിക്കാഴ്ച നടത്താനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ട്. ഇന്ന് ചെന്നൈയിലെത്തുന്ന അമിത് ഷാ നാളെ രാവിലെയെ ഡൽഹിയിലേക്ക് (Delhi) മടങ്ങുകയുള്ളു.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)