ന്യൂഡൽഹി: Delhi Services Bill: ഡൽഹി സേവന ബിൽ ഇന്ന് രാജ്യസഭയിൽ. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ ബിൽ ലോക്സഭയിൽ പാസാക്കിയതിന് പിന്നാലെയാണ് രാജ്യസഭയിൽ അവതരിപ്പിക്കുന്നത്.  ബിൽ അവതരിപ്പിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. അതേസമയം എഎപി രാജ്യസഭാംഗങ്ങളോട് ആഗസ്റ്റ് 7, 8 തീയതികളിൽ സഭയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് വിപ്പ് നൽകിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Jammu Kashmir encounter: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ; പാരാ കമാന്‍ഡോസിനെ രംഗത്തിറക്കി സൈന്യം, ഒരു ഭീകരനെ വധിച്ചു


രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ (എഎപി) എല്ലാ അംഗങ്ങളോടും ആഗസ്റ്റ് 7, 8 തീയതികളിൽ  സഭ നിർത്തിവയ്ക്കുന്നത് വരെ രാവിലെ 11 മണി മുതൽ സഭയിൽ ഹാജരാകാനും പാർട്ടി നിലപാടിനെ പിന്തുണയ്ക്കാനും അഭ്യർത്ഥിച്ചുകൊണ്ടുള്ള വിപ്പ് ആം ആദ്മി പാർട്ടി നൽകിയിട്ടുണ്ട്


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


ഡൽഹിയുടെ ബ്യൂറോക്രസിയുടെ നിയന്ത്രണം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് സുപ്രീം കോടതി അനുവദിച്ചതിനെത്തുടർന്ന് മെയ് മാസത്തിൽ പുറപ്പെടുവിച്ച ഓർഡിനൻസിന് ബദലായാണ് ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി(ഭേദഗതി) ഓഫ് ഡൽഹി ബിൽ പാസാക്കുന്നത്. ബില്ലിൽ എഎപിയെ പിന്തുണയ്ക്കുന്ന കോൺഗ്രസ് പാർട്ടിയും സഭയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട് രാജ്യസഭാ എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.  ഡൽഹി സർക്കാരിന്‌ ഉദ്യോഗസ്ഥ നിയമനങ്ങളിലടക്കം നിർണായക അധികാരങ്ങൾ നൽകിയ സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഡൽഹി സർവീസസ്‌ ബിൽ ലോക്‌സഭ പാസാക്കിയത് ആഗസ്റ്റ് മൂന്നിന് വ്യാഴാഴ്ചയാണ്. അഞ്ച് മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് ബിൽ ലോക്‌സഭ പാസാക്കിയത്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇന്ന് കോൺഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി രാജ്യസഭയിൽ പ്രതിപക്ഷ കക്ഷിയിൽ നിന്നും ചർച്ച ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.


Also Read: Viral Video: പറക്കുന്ന കോഴിയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ


ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ രാജ്യസഭയിൽ അരവിന്ദ് കെജ്രിവാൾ തേടിയിട്ടുണ്ട്. ഈ ബില്ലിനെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് പ്രതിഷേധിക്കുമെന്നാണ് എഎപി മന്ത്രി ഗോപാൽ റായ് പറഞ്ഞത്.  മാത്രമല്ല ഡൽഹിയുടെ അവകാശങ്ങൾ ബലപ്രയോഗത്തിലൂടെ കവർന്നെടുക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് തിങ്കളാഴ്ച ഈ ബില്ലിനെതിരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.