New delhi: കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷായ്ക്ക് ഇന്ന്  57ാം പിറന്നാള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമിത് ഷായുടെ (Amit Shah) ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) അദ്ദേഹത്തിന് ആശംസകള്‍ നേരുകയും  ബിജെപിക്കും സർക്കാരിനും അദ്ദേഹം നൽകിയ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു


ജന്മദിന സന്ദേശത്തില്‍  അദ്ദേഹത്തിന്  ആരോഗ്യവും ദീർഘായുസും  പ്രധാനമന്ത്രി  ആശംസിച്ചു.  "പിറന്നാള്‍ ആശംസകള്‍,  ഞാൻ വർഷങ്ങളോളം അമിത് ഭായിയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്, പാർട്ടിയേയും സര്‍ക്കാരിനേയും  ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്‍റെ  മികച്ച സംഭാവനകൾക്ക് ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അദ്ദേഹം അതേ തീക്ഷ്ണതയോടെ രാജ്യത്തെ സേവിച്ചുകൊണ്ടിരിക്കട്ടെ. അദ്ദേഹത്തിന്‍റെ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി പ്രാർത്ഥിക്കുന്നു," പ്രധാനമന്ത്രി കുറിച്ചു. 



BJP നേതാവും ,കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരിയും അമിത് ഷായ്ക്ക്  ജന്മദിനത്തിൽ ആശംസകൾ നേർന്നു


Also Read: Amit Shah: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ജമ്മുകശ്മീരിലെത്തും


പ്രമുഖ രാഷ്ട്രീയ നേതാക്കളായ  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌,  മനോഹർ ലാൽ ഖട്ടര്‍,  രവിശങ്കർ  പ്രസാദ്‌  തുടങ്ങിയവരും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ജന്മദിനാശംസകൾ നേര്‍ന്നു.



1964 ൽ ഗുജറാത്തിൽ ജനിച്ച അമിത് ഷാ,  പ്രധാനമന്ത്രി മോദിയുടെഏറ്റവും  അടുത്ത വ്യക്തിയാണ്.  ഗുജറാത്തില്‍  അദ്ദേഹം മന്ത്രി സ്ഥാനം വഹിച്ചിരുന്നു.  അദ്ദേഹം പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷനായി ചുമതല വഹിക്കുന്ന കാലയളവിലാണ്  പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ കേന്ദ്രത്തിൽ  BJP സര്‍ക്കാര്‍  അധികാരത്തിൽ  എത്തുന്നത്‌.   2019 ൽ രണ്ടാം തവണ NDA സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹം  കേന്ദ്ര ആഭ്യന്തര മന്ത്രിയായി ഭരണത്തില്‍  പങ്കുചേര്‍ന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.