Amit Shah: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ജമ്മുകശ്മീരിലെത്തും

ജമ്മുകശ്മീരിലെ സുരക്ഷാ അവലോകന യോ​ഗങ്ങളിൽ അമിത് ഷാ പങ്കെടുക്കും

Written by - Zee Malayalam News Desk | Last Updated : Oct 22, 2021, 10:28 AM IST
  • 2019 ഓഗസ്റ്റിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 370 അസാധുവാക്കിയതിന് ശേഷം അമിത് ഷാ ആദ്യമായാണ് ജമ്മുകശ്മീരിൽ സന്ദർശനം നടത്തുന്നത്
  • അഞ്ച് കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ സന്ദർശനം
  • നിരന്തരമായി നടക്കുന്ന അക്രമം നിരവധി കുടിയേറ്റ തൊഴിലാളികളെ കശ്മീർ താഴ്വര വിട്ടുപോകാൻ നിർബന്ധിതരാക്കിയെന്ന് റിപ്പോർട്ടുകൾ
  • സമീപ ആഴ്ചകളിൽ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള തുടർച്ചയായ ആക്രമണങ്ങൾ നടന്നു
Amit Shah: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ജമ്മുകശ്മീരിലെത്തും

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച ജമ്മുകശ്മീരിലെത്തും. ജമ്മുകശ്മീരിലെ (Jammu Kashmir) സുരക്ഷാ അവലോകന യോ​ഗങ്ങളിൽ അമിത് ഷാ പങ്കെടുക്കും.

2019 ഓഗസ്റ്റിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 370 അസാധുവാക്കിയതിന് ശേഷം അമിത് ഷാ ആദ്യമായാണ് ജമ്മുകശ്മീരിൽ സന്ദർശനം നടത്തുന്നത്. അഞ്ച് കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ സന്ദർശനം.

ALSO READ: Jammu Kashmir: ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ തുടർച്ചയായ ഭീകരാക്രമണങ്ങൾ; രഹസ്യാന്വേഷണ വിഭാ​ഗം ഇന്ന് യോ​ഗം ചേരും

ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ നിരന്തരമായി നടക്കുന്ന അക്രമം നിരവധി കുടിയേറ്റ തൊഴിലാളികളെ കശ്മീർ താഴ്വര വിട്ടുപോകാൻ നിർബന്ധിതരാക്കിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമിത് ഷാ നാളെ ശ്രീന​ഗറിൽ എത്തും, തുടർന്ന് ജമ്മുവിലേക്ക് പോകുമെന്നും ബിജെപി നേതാവ് സുനിൽ ശർമ പറഞ്ഞു.

തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ ഞായറാഴ്ച തീവ്രവാദികൾ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കൂടി വധിച്ചു. 24 മണിക്കൂറിനുള്ളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരായ മൂന്നാമത്തെ ആക്രമണമാണിത്. സമീപ ആഴ്ചകളിൽ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നുണ്ട്.

ALSO READ: Jammu and Kashmir: ജമ്മുകശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൂടി മരിച്ചു

24 മണിക്കൂറിനുള്ളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരായ മൂന്നാമത്തെ ആക്രമണമാണ് ഞായറാഴ്ച നടന്നത്. സമീപ ആഴ്ചകളിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിൽ അതീവ ജാ​ഗ്രതയാണ് പുലർത്തുന്നത്. അക്രമസംഭവങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ സുരക്ഷാ സേന ശക്തമായ പരിശോധനകൾ നടത്തുന്നുണ്ട്.

അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാ​ഗമായി താഴ്വരയിലുടനീളം സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും ശ്രീനഗറിൽ സുരക്ഷാ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലഫ്റ്റനന്റ് ​ഗവർണർ മനോജ് സിൻഹയുമായും കേന്ദ്ര സായുധ സേനയിലെ ഉദ്യോ​ഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News