Hyderabad : ആന്ധ്രാപ്രദേശിൽ (Andhra Pradesh) കനത്ത മഴയെ (Heavy Rain) തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ (Flood) 17 പേർ മരണപ്പെട്ടു (Death). കൂടാതെ 100 ഓളം പേരെ കാണാതാകുകയും ചെയ്തു.  ക്ഷേത്രനഗരമായ തിരുപ്പതിയിൽ (Tirupathi) പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി തീർത്ഥാടകർ കുടുങ്ങിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും വെള്ളപ്പൊക്കത്തെ തുടർന്ന് താത്കാലികമായി അടച്ചു. തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വർണമുഖി നദി കരകവിഞ്ഞൊഴുകി. നിരവധി പേർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ALSO READ: Andhra flood: ആന്ധ്രാപ്രദേശിൽ കനത്ത മഴ; ബസുകൾ ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചു, 18 പേരെ കാണാതായി


കനത്ത വെള്ളപ്പൊക്കത്തിന്റെ സാഹചര്യത്തിൽ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സംഘങ്ങൾ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനം നിലവിൽ പൂർണതോതിൽ പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് പലയിടത്തും റോഡുകൾ തകരുകയും റെയിൽ, റോഡ്, വ്യോമ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്.



ALSO READ: Tamilnadu Heavy Rain : വെല്ലൂരിൽ വീടിടിഞ്ഞ് വീണ് 4 കുട്ടികളടക്കം 9 പേർ മരിച്ചു


കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും (Flood) ബസുകൾ ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചു. 18 പേരെ കാണാതാകുകയും ചെയ്തു. കഡപ്പ ജില്ലയിലാണ് ബസുകൾ ഒഴുക്കിൽപ്പെട്ടത്. മൂന്ന് സര്‍ക്കാര്‍ ബസുകളാണ് ഒഴുക്കില്‍പ്പെട്ടത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ (Rescue) തുടരുകയാണ്.



ALSO READ: Andhra Pradesh Flash Flood | ആന്ധ്രപ്രദേശിലെ കടപ്പയില്‍ മിന്നല്‍പ്രളയത്തിൽ മൂന്ന് മരണം; നിരവധി പേരെ കാണാതായി


നാടല്ലൂരിനടുത്ത് കുടുങ്ങിയ ബസിൽ നിന്നും ഗുണ്ടുലൂരുവില്‍ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. നൂറുകണക്കിന് വളര്‍ത്തുമൃഗങ്ങളും വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. തിരുപ്പതിയില്‍ വെള്ളപ്പൊക്കം രൂക്ഷമായതോടെ കേരളത്തില്‍ നിന്ന് അടക്കം എത്തിയ നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുകയാണ്. നൂറ് കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു.


തിരുപ്പതിയിലേക്കുള്ള വിമാനങ്ങള്‍ ഹൈദരാബാദിലേക്കും ബംഗ്ലൂരുവിലേക്കും വഴിതിരിച്ചുവിട്ടു. നെല്ലൂര്‍ കഡപ്പ പ്രകാശം അടക്കം തീരമേഖലയിലെ ജില്ലകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മരം വീണും മണ്ണിടിഞ്ഞും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. സ്കൂളുകള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.