അമരാവതി: ആന്ധ്രാപ്രദേശിൽ (Andhra Pradesh) കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും (Flood) ബസുകൾ ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചു. 18 പേരെ കാണാതായി. കഡപ്പ ജില്ലയിലാണ് ബസുകൾ ഒഴുക്കിൽപ്പെട്ടത്. മൂന്ന് സര്‍ക്കാര്‍ ബസുകളാണ് ഒഴുക്കില്‍പ്പെട്ടത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ (Rescue) തുടരുകയാണ്.
നാടല്ലൂരിനടുത്ത് കുടുങ്ങിയ ബസിൽ നിന്നും ഗുണ്ടുലൂരുവില്‍ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. നൂറുകണക്കിന് വളര്‍ത്തുമൃഗങ്ങളും വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. തിരുപ്പതിയില്‍ വെള്ളപ്പൊക്കം രൂക്ഷമായതോടെ കേരളത്തില്‍ നിന്ന് അടക്കം എത്തിയ നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുകയാണ്. നൂറ് കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു.
ALSO READ: Tamilnadu Heavy Rain : വെല്ലൂരിൽ വീടിടിഞ്ഞ് വീണ് 4 കുട്ടികളടക്കം 9 പേർ മരിച്ചു
തിരുപ്പതിയിലേക്കുള്ള വിമാനങ്ങള്‍ ഹൈദരാബാദിലേക്കും ബംഗ്ലൂരുവിലേക്കും വഴിതിരിച്ചുവിട്ടു. നെല്ലൂര്‍ കഡപ്പ പ്രകാശം അടക്കം തീരമേഖലയിലെ ജില്ലകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മരം വീണും മണ്ണിടിഞ്ഞും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. സ്കൂളുകള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Heavy rain wreaks havoc in Kadapa, Andhra Pradesh
"20 villagers got washed away in floods following heavy rain & breach of Annamayya dam. Out of the 20 people, bodies of 8 people have been recovered, 12 are still missing," says the district collector. pic.twitter.com/UMnKvQqL4X
— ANI (@ANI) November 19, 2021
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും ശക്തമായ മഴ തുടരുകയാണ്. ആന്ധ്രയിലെ വിവിധ നഗരങ്ങളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗതാഗതം താറുമാറായി. ജില്ലകളില്‍ പ്രളയ മുന്നറിയിപ്പുനല്‍കിയിരുന്നു. ചെയ്യേരു നദിയിൽ ഒഴുക്കിൽപ്പെട്ട 30 പേരെ ദുരന്തനിവാരണ സേന രക്ഷിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...