Andhra Pradesh Flash Flood | ആന്ധ്രപ്രദേശിലെ കടപ്പയില്‍ മിന്നല്‍പ്രളയത്തിൽ മൂന്ന് മരണം; നിരവധി പേരെ കാണാതായി

രാജംപേട്ടിൽ കാർത്തിക പൗർണിമയ്ക്കായി ശിവ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഒരു കൂട്ടം ഭക്തരെ മിന്നൽ പ്രളയത്തിൽ കാണാതായി. 

Written by - Zee Malayalam News Desk | Last Updated : Nov 19, 2021, 06:07 PM IST
  • ചെയ്യൂരു നദിയിലെ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഡാം കവിഞ്ഞൊഴുകി.
  • പ്രളയത്തിൽ നിരവധി ഗ്രാമങ്ങളിലാണ് വെള്ളം കയറിയത്.
  • തിരുപ്പതിയിലും പ്രളയമുണ്ടായതിനെ തുടര്‍ന്ന് നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങി.
Andhra Pradesh Flash Flood | ആന്ധ്രപ്രദേശിലെ കടപ്പയില്‍ മിന്നല്‍പ്രളയത്തിൽ മൂന്ന് മരണം; നിരവധി പേരെ കാണാതായി

അമരാവതി: ആന്ധ്രപ്രദേശിലെ (Andhrapradesh) കടപ്പ (Kadappa) ജില്ലയിൽ മിന്നൽ പ്രളയം. പ്രളയത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ചെയ്യൂരു (Cheyyuru river) നദിയിലെ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഡാം (Dam) കവിഞ്ഞൊഴുകി. പ്രളയത്തിൽ  നിരവധി ഗ്രാമങ്ങളിലാണ് വെള്ളം കയറിയത്

രാജംപേട്ടിൽ കാർത്തിക പൗർണിമയ്ക്കായി ശിവ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഒരു കൂട്ടം ഭക്തരെ മിന്നൽ പ്രളയത്തിൽ കാണാതായി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ തീരദേശ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. 

Also Read: Tamilnadu Heavy Rain : വെല്ലൂരിൽ വീടിടിഞ്ഞ് വീണ് 4 കുട്ടികളടക്കം 9 പേർ മരിച്ചു 

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ടീമുകള്‍ എത്തി. തിരുപ്പതിയിലും പ്രളയമുണ്ടായതിനെ തുടര്‍ന്ന് നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങി. തിരുമല മലനിരകളിലെ വെങ്കിടേശ്വര ക്ഷേത്രത്തോട് ചേര്‍ന്നുള്ള നാല് തെരുവുകളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കമുണ്ടായതോടെ ആളുകള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ അഭയം തേടി. പ്രളയബാധിത ജില്ലകളിലെ കളക്ടര്‍മാരുമായി മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. 

Also Read: Uttarakhand Covid Restrictions | ഉത്തരാഖണ്ഡിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നു, മാസ്ക് ധരിക്കുന്നതിൽ ഇളവില്ല

മരങ്ങള്‍ കടപുഴകിയതിനാല്‍ പാപവിനാശം, ശ്രീവരിപാടലു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണമായി ആന്ധ്രയുടെ മിക്ക ഭാഗങ്ങളിലും സാധാരണ മഴയും ഒറ്റപ്പെട്ട ഭാഗങ്ങളില്‍ ശക്തമായ മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News