മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട സഹപ്രവര്‍ത്തകയെ മര്‍ദിച്ച് ഹോട്ടലിലെ ഡെപ്യൂട്ടി മാനേജര്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മാനേജര്‍ക്കെതിരേ പൊലീസ് കേസെടുത്തു. ആന്ധ്രപ്രദേശ് ടൂറിസം വകുപ്പിന് കീഴിലെ നെല്ലൂരിലെ ഹോട്ടലില്‍ ശനിയാഴ്ചയായിരുന്നു സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭിന്നശേഷിക്കാരിയായ കരാര്‍ ജീവനക്കാരിയെയാണ് മാനേജര്‍ ക്രൂരമായി മര്‍ദിച്ചത്. ജീവനക്കാരി മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതാണ് മാനേജറെ പ്രകോപിപ്പിച്ചത്. മാനേജര്‍ ജീവനക്കാരിയെ കസേരയില്‍നിന്ന് വലിച്ചിഴച്ച് നിലത്തിട്ട് മര്‍ദിക്കുന്നതും പിന്നീട് ഇരുമ്പ് കമ്പി കൊണ്ട് അടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. 



Also Read: കമ്പനിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തി... രഹ്നയോട്‌ ക്വാര്‍ട്ടേഴ്സ് ഒഴിയാൻ BSNL


സംഭവം കണ്ടുനിന്ന സ്ത്രീ ഭയന്ന് സ്ഥലത്തു നിന്നും മാറി. ആദ്യം ഒരു സഹപ്രവര്‍ത്തകന്‍ ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും പിന്നീട് മറ്റൊരാള്‍ എത്തി കമ്പി പിടിച്ചുവാങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.