പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി നഗ്നശരീരം വിട്ടുനല്‍കുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ അന്വേഷണം നേരിടുന്ന രഹന ഫാത്തിമയോട് ക്വാര്‍ട്ടേഴ്സ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍
ക്വാര്‍ട്ടേഴ്സില്‍ പൊലീസ് നടത്തിയ റെയ്ഡ് കമ്പനിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ബി.എസ്.എന്‍.എല്ലിന്റെ ഈ നടപടി.ആയതിനാല്‍ 30 ദിവസത്തിനുള്ളില്‍ ക്വാര്‍ട്ടേഴ്സ് ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Also read: നഗ്ന ശരീരത്തിൽ കുട്ടികളെ കൊണ്ട് പെയിന്റ് ചെയ്യിച്ചു, രഹ്ന ഫാത്തിമയ്‌ക്കെതിരെ ബാലാവകാശ കമ്മീഷൻ
നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞിട്ടില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 18 മാസത്തോളം കമ്പനി രഹന(Rehana Fathima)യെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയായിരുന്നു പിരിച്ചുവിടല്‍ നടപടി. ഈ സാഹചര്യത്തില്‍ തുടര്‍ന്നും ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നതിന് അര്‍ഹയല്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. ബി.എസ്.എന്‍.എല്ലിന്റെ അന്തസിനെയും വരുമാനത്തേയും രഹന ഫാത്തിമയുടെ പ്രവര്‍ത്തികള്‍ ബാധിച്ചുവെന്നാണ് പിരിച്ചുവിടല്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.