ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് (Covid19) കേസുകൾക്കിടയിൽ പൊന്തിവന്ന മറ്റൊരു വാർത്ത വൈറലാകുകയാണ്.  അതെന്തെന്നാൽ രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ സെപ്റ്റംബർ 25 മുതൽ മറ്റൊരു ലോക്ക്ഡൗൺ ശുപാർശ ചെയ്തിട്ടുണ്ടെന്ന റിപ്പോർട്ടാണ്.  ഈ റിപ്പോർട്ട് സർക്കാർ തിങ്കളാഴ്ച (സെപ്റ്റംബർ 14) നിരസിച്ചു.  പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഈ വാർത്ത തെറ്റാണെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഇന്ത്യയിലെ പ്രമുഖരെ ചൈന നിരീക്ഷിക്കുമ്പോള്‍ ചൈനയെ നിരീക്ഷിക്കാന്‍ അജിത്‌ ഡോവല്‍....!!


സെപ്റ്റംബർ 25 മുതൽ മറ്റൊരു ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) കേന്ദ്രത്തിന് ശുപാർശ ചെയ്തതായുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു അതിനൊപ്പം എൻ‌ഡി‌എം‌എയുടെ (NDMA) ഉത്തരവാണെന്ന് അവകാശപ്പെടുന്ന ഒരു സ്ക്രീൻഷോട്ടും ഉൾപ്പെട്ടിരുന്നു.  


Also read: ഉള്ളിയ്ക്ക് ക്ഷാമം; അടിയന്തിരമായി കയറ്റുമതി നിർത്തിവച്ചു.!


കോവിഡ്19 ന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും രാജ്യത്തെ മരണനിരക്ക് കുറയ്ക്കുന്നതിനുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (NDMA)ആസൂത്രണ കമ്മീഷനുമായി (Planning Commission) ചേർന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയും അതിന്റെ ഫലമായി പ്രധാനമന്ത്രിയുടെ ഓഫീസ് ആഭ്യന്തര മന്ത്രാലയത്തിന് സെപ്റ്റംബർ 25 അർദ്ധരാത്രി മുതൽ രാജ്യവ്യാപകമായി 46 ദിവസത്തെ lock down വീണ്ടും ഏർപ്പെടുത്താൻ നിർദ്ദേശം നൽകി എന്നതായിരുന്നു ഉത്തരവ്.  രാജ്യത്ത് അവശ്യവസ്തുക്കളുടെ വിതരണ ശൃംഖല പരിപാലിക്കണമെന്നും അതുകൊണ്ടുതന്നെ അതാനുസരിച്ച് ആസൂത്രണം ചെയ്യാൻ എൻ‌ഡി‌എം‌എ മന്ത്രാലയത്തിന് മുൻകൂർ നോട്ടീസ് നൽകുന്നു എന്നും ഉത്തരവിൽ ഉണ്ടായിരുന്നു. 


എന്നാൽ പ്രചാരത്തിലുള്ള എൻ‌ഡി‌എം‌എയുടെ ഓർ‌ഡർ‌ വ്യാജമാണെന്ന് പി‌ഐ‌ബി (PIB)ട്വീറ്റ് ചെയ്തിട്ടുണ്ട്.