ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിക്കുകയാണ്. വിവിധയിടങ്ങളില്‍ കടുത്ത സംഘര്‍ഷം നടക്കുന്നതയാണ് റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യ തലസ്ഥാനം പ്രതിഷേധ൦ നടത്തുന്ന വിദ്യാര്‍ത്ഥികളെകൊണ്ട് നിറഞ്ഞു. ഡല്‍ പോലീസ് കനത്ത ജാഗ്രതയിലാണ്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരേയും ഒപ്പം ക്യാമ്പസില്‍ ഉണ്ടായ പോലീസ് നടപടിയിലും പ്രതിഷേധിച്ചാണ് ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല വിദ്യാർഥികൾ ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തുന്നത്.


ഡൽഹി പോലീസ് മാര്‍ച്ചിന് അനുമതി നിഷേധിച്ചു. റാലിയ്ക്ക് മുന്നോടിയായി ചെങ്കോട്ട പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ വിദ്യാർഥികളുടെ മാര്‍ച്ചിന് മുന്നോടിയായി ഡൽഹിയിലെ 14 മെട്രോ സ്റ്റേഷനുകൾ അടച്ചു.


അതേസമയം ചൊവ്വാഴ്ച ഡല്‍ഹിയിലെ സീലംപൂരില്‍ നടന്ന അക്രമസംഭവങ്ങളില്‍ 10 പേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പം, വടക്കു - കിഴക്കന്‍ ഡല്‍ഹിയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പ്രക്ഷോഭത്തില്‍ ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്തു. സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.


ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രാജ്യ തലസ്ഥാനത്ത് വന്‍ സംഘര്‍ഷം ഉടലെടുത്തത്. വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ സീ​ലം​പുരി​ലാ​ണ് റോ​ഡി​ലി​റ​ങ്ങി​യ സ​മ​ര​ക്കാ​രും പോ​ലീ​സും തമ്മില്‍ ഏ​റ്റു​മു​ട്ടി​യത്. വലിയൊരു വിഭാഗം പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായത്. സീലംപൂരില്‍നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഒ​രു പോ​ലീ​സ് ബൂ​ത്തി​ന് തീ​യി​ടു​ക​യും ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ക്കാ​ര്‍ ക​ട​ന്നു​പോ​യ വ​ഴി​ക​ളി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ളും ബ​സു​ക​ളും തകര്‍ത്തു. ഡ​ല്‍​ഹി ദ​രി​യാ​ഗ​ഞ്ചി​ലും പ്ര​തി​ഷേ​ധം ന​ട​ന്ന​തോ​ടെ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കിയിരിക്കുകയാണ്. 


അതേസമയം, പ്രശ്നസാധ്യത കണക്കിലെടുത്ത് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ അ​ട​ച്ചി​ട്ട് പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് ആക്കം കുറച്ചിരിയ്ക്കുകയാണ് സര്‍ക്കാര്‍. 


ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതിഷേധം ആരംഭിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പൗരത്വ ഭേദഗത ബില്ലിനെതിരെ (Citizenship Amendment Act) പ്രതിഷേധം രാജ്യതലസ്ഥാനത്ത് ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ഡല്‍ഹി പോലീസ്. 


Also read: Citizenship Amendment Act പ്രതിഷേധ൦: 14 മെട്രോ സ്റ്റേഷനുകൾ അടച്ചു, റെഡ് ഫോർട്ടിന് സമീപം 144


വിവിധയിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ക്രിമിനൽ പ്രതിച്ഛായയുള്ള ആളുകളെ നിരീക്ഷിക്കുകയുമാണ്‌ ഡല്‍ഹി പോലീസ്. കൂടാതെ, പ്രശ്നബാധിത മേഖലകളില്‍ വീഡിയോഗ്രാഫി, ഡ്രോണുകൾ എന്നിവ വഴി നിരീക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ, രഹസ്യാന്വേഷണ ഏജൻസി ഈ പ്രദേശങ്ങളിൽ ജാഗ്രത വർദ്ധിപ്പിക്കുകയും ജാഗ്രത പാലിക്കാൻ ഡല്‍ഹി പോലീസിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. 


Also read: Citizenship Amendment Act പ്രതിഷേധ൦: ഡല്‍ഹി കടുത്ത നിരീക്ഷണത്തില്‍


സ​മാ​ധാ​നം കാ​ത്തുസൂ​ക്ഷി​ക്ക​ണ​മെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു. പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ല്‍ ഒ​രുത​ര​ത്തി​ലു​ള്ള അ​ക്ര​മ​വും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. അ​ഭി​പ്രാ​യ​ങ്ങ​ള്‍ സ​മാ​ധാ​ന​പ​ര​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നു കേ​ജ​രി​വാ​ള്‍ അ​ഭ്യ​ര്‍​ഥി​ച്ചു.