ന്യൂഡല്‍ഹി: പൗരത്വ ഭേദഗത ബില്ലിനെതിരെ (Citizenship Amendment Act) പ്രതിഷേധം ഇന്നും രാജ്യതലസ്ഥാനത്ത് ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രതയില്‍ ഡല്‍ഹി പോലീസ്.
വിവിധയിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ക്രിമിനൽ പ്രതിച്ഛായയുള്ള ആളുകളെ നിരീക്ഷിക്കുകയുമാണ് ഡല്‍ഹി പോലീസ്. കൂടാതെ,, പ്രശ്നബാധിത മേഖലകളില്‍ വീഡിയോഗ്രാഫി, ഡ്രോണുകൾ എന്നിവ വഴി നിരീക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
കൂടാതെ, രഹസ്യാന്വേഷണ ഏജൻസി ഈ പ്രദേശങ്ങളിൽ ജാഗ്രത വർദ്ധിപ്പിക്കുകയും ജാഗ്രത പാലിക്കാൻ ഡല്‍ഹി പോലീസിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
Also read: Citizenship Amendment Act: സ്റ്റേയില്ല, കേന്ദ്രത്തിന് നോട്ടീസ്
ഇന്നലെ ഉച്ചയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്ത് വന്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സീലംപുരിലാണ് റോഡിലിറങ്ങിയ സമരക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പ്രതിഷേധക്കാര്‍ ഒരു പോലീസ് ബൂത്തിന് തീയിടുകയും ട്രാഫിക് പോലീസിന്റെ ഇരുചക്ര വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ കടന്നുപോയ വഴികളില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളും ബസുകളും തകര്‍ക്കപ്പെട്ട നിലയിലാണ്. ഡല്‍ഹി ദരിയാഗഞ്ചിലും പ്രതിഷേധം നടന്നതോടെ പോലീസ് പട്രോളിംഗ് ശക്തമാക്കി.യിരിക്കുകയാണ്.
അതേസമയം, പ്രശ്നസാധ്യത കണക്കിലെടുത്ത് സര്‍വകലാശാലകള്‍ അടച്ചിട്ട് വിദ്യാര്ഥീപ്രക്ഷോഭങ്ങള്ക്ക് അറുതി വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍.
Also read: CAA: ഡല്‍ഹിയില്‍ പ്രതിഷേധം കനക്കുന്നു, 5 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു
സമാധാനം കാത്തുസൂക്ഷിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. പരിഷ്കൃത സമൂഹത്തില്‍ ഒരുതരത്തിലുള്ള അക്രമവും അംഗീകരിക്കാനാകില്ല. അഭിപ്രായങ്ങള്‍ സമാധാനപരമായി രേഖപ്പെടുത്തണമെന്നു കേജരിവാള്‍ അഭ്യര്‍ഥിച്ചു.
ജനങ്ങള്‍ ഒരു തരത്തിലുള്ള അക്രമവും നടത്തരുതെന്ന് ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലും അഭ്യര്‍ഥിച്ചു.
സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ ഡല്‍ഹി പോലീസ് മേധാവിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്നലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.