Itanagar : അരുണാചൽ പ്രദേശിന്റെ (Arunachal Pradesh) അതിർത്തിയിൽ ചൈന ഗ്രാമം (China Village)ഉണ്ടാക്കിയതായി സംസ്ഥാന സർക്കാർ (State Government) സ്ഥിരീകരിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശിലെ ചൈനീസ് കടന്ന് കയറ്റത്തെ (Chinese Invasion) കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയാണ്  (America) കടന്ന് കയറ്റത്തെ കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വിട്ടത്. മാത്രമല്ല ഗ്രാമം ഇപ്പോൾ ചൈനീസ് പട്ടാള ക്യാമ്പായി ഉപയോഗിക്കുന്നുവെന്നും സ്ഥിരീകരിച്ചതായി ആണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുമായുള്ള അതിർത്തി തർക്കങ്ങൾ തുടരുന്നതിനിടയിലും അതിർത്തിയിലെ കടന്നുകയറ്റ ശ്രമങ്ങൾ ചൈന തുടരുന്നുവെന്നാണ് റിപോർട്ടുകൾ സൂചിപ്പിച്ചത്. ചൈനയുടെ സൈനിക വിന്യാസത്തെക്കുറിച്ചുള്ള പെന്റ​ഗണിന്റെ (Pentagon) റിപ്പോർട്ടിലും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു . യുഎസ് കോൺ​ഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ചൈനയുടെ ഇന്ത്യൻ അതിർത്തികളിലെ (Border) കടന്നുകയറ്റങ്ങളെക്കുറിച്ച് പരാമർശിച്ചത്.


ALSO READ: Pentagon | അരുണാചൽ അതിർത്തിയിൽ 100 വീടുകളുള്ള ​ഗ്രാമം നിർമിച്ച് ചൈന; റിപ്പോർട്ടുകൾ ശരിവച്ച് യുഎസ് പ്രതിരോധ റിപ്പോർട്ട്


2020-ൽ, യഥാർത്ഥ നിയന്ത്രണരേഖയുടെ കിഴക്കൻ മേഖലയിൽ ഇന്ത്യയുടെ അരുണാചൽ പ്രദേശ് സംസ്ഥാനത്തിന് ഇടയിലുള്ള തർക്ക പ്രദേശത്തിനുള്ളിൽ ചൈന 100 വീടുകളുള്ള ഒരു വലിയ സിവിലിയൻ ഗ്രാമം നിർമ്മിച്ചതായി യുഎസ് റിപ്പോർട്ടിൽ പറയുന്നു. സംഘർഷം ഉണ്ടാകുന്ന സാഹചര്യത്തിൽ ചൈനീസ് സൈന്യത്തിന് ഉപയോ​ഗിക്കാവുന്ന തരത്തിലാണ് ചൈന ഇവിടെ നിർമാണ പ്രവൃത്തികൾ നടത്തുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.


ALSO READ: India - China : അരുണാചൽ പ്രദേശിൽ ചൈനീസ് കടന്നുകയറ്റമെന്ന് റിപ്പോർട്ട്; കടന്നുകയറ്റം ഉഭയകക്ഷി ചർച്ചകളെ വെല്ലുവിളിക്കുന്നതാണെന്ന് ഇന്ത്യ


ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങൾ ആരംഭിക്കുന്നതിന് മുൻപും ശേഷവും അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിന്ന് ഇന്ത്യയെ തടയാൻ ചൈന ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2020 മെയ് മുതൽ, ചൈനീസ് സൈന്യം അതിർത്തിക്കപ്പുറത്തുള്ള ഇന്ത്യൻ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് നുഴഞ്ഞുകയറ്റം ആരംഭിച്ചു. കൂടാതെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള നിരവധി പ്രദേശങ്ങളിൽ സൈനികരെ വിന്യസിച്ചുവെന്നും പെന്റ​ഗൺ വ്യക്തമാക്കിയിരുന്നു.


ALSO READ: Jammu Kashmir : ജമ്മു കശ്മീരിൽ കുഴി ബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ വിരമൃത്യു വരിച്ചു


അതിർത്തിയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിന് നയതന്ത്ര, സൈനിക തലത്തിലുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, യഥാർത്ഥ നിയന്ത്രണരേഖയിൽ തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിക്കാൻ ചൈന തന്ത്രങ്ങൾ തുടരുകയാണെന്ന് പെന്റ​ഗൺ വ്യക്തമാക്കി. 2021 ജൂൺ വരെ, ചൈനയും ഇന്ത്യയും നിയന്ത്രണരേഖയിൽ സൈനിക വിന്യാസം വർധിപ്പിക്കുകയും സൈനികരെ പ്രദേശത്ത് നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സൈനികരെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വലിയ പുരോ​ഗതി നേടിയിട്ടില്ല.


സംഘർഷ സാഹചര്യം ഉണ്ടാകുകയാണെങ്കിൽ വേ​ഗതയിൽ പ്രതികരിക്കുന്നതിനായി ചൈന കൂടുതൽ സൈന്യത്തെ അതിർത്തിയിൽ വിന്യസിച്ചതായി പെന്റഗൺ റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, 2020 ൽ ചൈനയും ഇന്ത്യയും തമ്മിലുള്ള അതിർത്തി തർക്കത്തിന്റെ മൂർദ്ധന്യത്തിൽ, വേഗത്തിലുള്ള ആശയവിനിമയത്തിനായി പടിഞ്ഞാറൻ ഹിമാലയത്തിന്റെ വിദൂര പ്രദേശങ്ങളിൽ ചൈനീസ് സൈന്യം ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് സ്ഥാപിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.